അബുദാബിയിൽ അപകടം: മലയാളികളായ ഉറ്റ സുഹൃത്തുക്കൾ മരിച്ചു

accident.jpg.image.845.440
SHARE

ബനിയാസിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ പിണറായി പാണ്ഡ്യാലപറമ്പിൽ മെഹ്ഫിൽ വീട്ടിൽ റഫിനീദ് (28), സുഹൃത്ത്  അഞ്ചരക്കണ്ടിയിലെ  നടുക്കണ്ടി കണ്ണോത്ത് റാഷിദ്(28) എന്നിവർ മരിച്ചു. ഇന്നലെ പുലർച്ചെ അഞ്ചിനു ഇവർ സഞ്ചരിച്ച വാഹനത്തിൽ ട്രക്ക് ഇടിക്കുകയായിരുന്നു.

ഉറ്റസുഹൃത്തുക്കളായ ഇരുവരും പതിവുപോലെ അവധിദിനത്തിൽ  ഒരുമിച്ചു യാത്രയ്ക്കിറങ്ങിയതാണ്. അവിവാഹിതരാണ്. കബറടക്കം പിന്നീടു നാട്ടിൽ. അബുദാബി അഡ്മി കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയ റാഷിദ് കാസിം–റസിയ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: റഊഫ്, റംസാസ്, റഫീല (അബുദാബി), റിഷാന, റൈഹാനത്ത്(ദുബായ്). അബുദാബി പൊലീസ് ഡീപ്പോർട്ടേഷൻ സെന്ററിൽ ഓഫിസ് ബോയ് ആയ റഫിനീദ്  ഔട്ട്സോഴ്സിങ് കമ്പനിയായ  മി സർവീസസിന്റെ ജീവനക്കാരനാണ് റാബിയയുടെയും  റഹീമിന്റെയും മകനാണ്. സഹോദരി: ഷാമില.

MORE IN GULF
SHOW MORE
Loading...
Loading...