ഷാർജയിൽ കടലിൽ കുളിക്കാനിറങ്ങി; മലയാളികളായ അച്ഛനും മകളും മുങ്ങിമരിച്ചു

gulf-death
SHARE

കുളിക്കാനിറങ്ങിയ പിതാവും മകളും ഷാർജയിൽ മുങ്ങിമരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയിൽ ഇസ്മായിൽ (47), മകൾ അമൽ ഇസ്മായിൽ (18) എന്നിവരാണ് മരിച്ചത്. ഷാർജ അജ്മാൻ അതിർത്തിയിലെ കടലിൽ കുളിക്കാനായി കുടുംബസമേതം പോയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.

ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇസ്മായിലും അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. ദുബായ് ആർടിഎ ജീവനക്കാരനാണ് ഇസ്മായിൽ. മൃതദേഹങ്ങൾ ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ. 

MORE IN GULF
SHOW MORE
Loading...
Loading...