പ്രവാസികളുൾപ്പെടെ എല്ലാവർക്കും സൗദിയിൽ സൗജന്യ കോവിഡ് വാക്സീൻ

1200-covid-vaccine-world.jpg.image.845.440
SHARE

സൗദിയിൽ പ്രവാസികളുൾപ്പെടെ എല്ലാ താമസക്കാർക്കും കോവിഡ് പ്രതിരോധ വാക്സീൻ സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് വാക്സീൻ സൗജന്യമായി നൽകുന്നത്. അതിനാൽ അവയുടെ സാമ്പത്തിക ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ കൊറോണ വൈറസ് ബാധ ഏൽക്കാത്ത രാജ്യത്തെ 70 ശതമാനം പേർക്കാണ് മുൻഗണന നൽകുക. അടുത്ത വർഷം അവസാനത്തോടെ മുഴുവൻ പേർക്കും കുത്തിവയ്പ് നൽകാനാകുമെന്നതാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 16 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇപ്പോൾ നൽകില്ല. പ്രതിരോധ വാക്സീൻ നൽകുന്നതിനുള്ള കൃത്യമായ പട്ടിക വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജി 20 രാജ്യങ്ങളുടെ മുൻകൈയിൽ പ്രവർത്തിക്കുന്ന കോവാക്സ് മുഖേനയാണ് വാക്സീൻ നൽകുന്നതിനുള്ള ഒരു ശ്രമം സൗദി നടത്തുന്നത്. വാക്സീൻ നൽകുന്നതിന് അനുമതിയും അംഗീകാരവും ലഭിച്ചാലുടൻ സുരക്ഷിതവും ഫലപ്രദവുമായ രീതിയിൽ എല്ലാവർക്കും അവ ലഭ്യമാക്കാൻ വാക്സീൻ നിർമാതാക്കളുമായി പ്രവർത്തിക്കും. ഈ രംഗത്തെ മറ്റു വിശ്വസ്ത കമ്പനികളുമായി നേരിട്ട് കരാറിൽ ഏർപ്പെട്ട നടത്തുന്ന ശ്രമമാണ് രണ്ടാമത്തേത്.

ഫലപ്രദമായ വാക്സീനുകൾ ലഭിക്കുന്നതിന് ഒരു നീണ്ട പദ്ധതിയും വിതരണ ശൃംഖലയും വേണ്ടതുണ്ടെന്നും വാക്സീൻ ആവശ്യമുള്ള രാജ്യങ്ങളിൽ വലിയ അളവിൽ ഇത് ലഭ്യമാക്കുന്നതിന് അതിന്റേതായ സമയമെടുക്കുമെന്നും അസീരി ചൂണ്ടിക്കാട്ടി. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സുരക്ഷിതവും ഫലപ്രദവുമായ വാക്സീനുകൾ ലഭിക്കുന്ന ജി 20 യിലെയും ലോകത്തെയാകെയും ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യയെന്ന് അദ്ദേഹം ആവർത്തിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...