9 വയസ്സുകാരന്റെ ആഗ്രഹം നടത്തി ദുബായ് പൊലീസ്; യൂണിഫോം, ആഡംബര കാർ, നഗരപ്രദക്ഷിണം

boy-dubai-car
SHARE

ഒൻപതു വയസുകാരൻ സൗദ് മുഹമ്ദ് അൽ അവാദിന്റെ ജീവിതാഭിലാഷമായിരുന്നു ദുബായ് പൊലീസാവുക എന്നത്. എന്നാൽ, ദൃഢനിശ്ചയക്കാരനായ കുട്ടിക്ക് അതൊരിക്കലും സാധ്യമല്ലെന്നായിരുന്നു കരുതിയിരുന്നത്; കഴിഞ്ഞ ദിവസം ദുബായ് പൊലീസ് ഇൗ മിടുക്കന്റെ ആഗ്രഹം സാധിച്ചുകൊടുക്കും വരെ.

പൊലീസ് യൂണിഫോമണിഞ്ഞ കുട്ടി പൊലീസിന്റെ ആ‍ഡംബര കാറിൽ നഗരപ്രദക്ഷിണവും നടത്തി. സമൂഹത്തിൽ സന്തോഷം പരത്തുക എന്ന ദുബായ് പൊലീസിന്റെ വീക്ഷണത്തിന്റെ ഭാഗമായാണ് കുട്ടിയുടെ അഭിലാഷം സാധിച്ചുകൊടുത്തത്.

ദുബായ് പൊലീസിന് സ്മാർട് ആപ്പിലൂടെ ലഭിച്ച സൗദ് മുഹമ്മദിന്റെ മാതാവ് അയച്ച സന്ദേശമാണ് ഇൗ സന്തോഷ നിമിഷങ്ങൾക്ക് കാരണമായത്. ദൃഢനിശ്ചയക്കാരനായ മകന് ദുബായ് പൊലീസിന്റെ യൂണിഫോം ധരിക്കാനും സൂപ്പർ കാറിൽ സഞ്ചരിക്കാനും ആഗ്രഹമുണ്ടെന്നായിരുന്നു സന്ദേശം. 

dubai-police-car

പിന്നെ താമസിച്ചില്ല, ദുബായ് പൊലീസിന്റെ ജനറൽ ഡിപാർട്മെൻ്റ് ഒാഫ് കമ്യൂണിറ്റി ഹാപ്പിനസിലെ സിഎസ്ആർ വിഭാഗം ജനറൽ ഡിപാർട്മെന്റ് ഒാഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിലെ ടൂറിസം പൊലീസ് വിഭാഗത്തിന്‍റെ സഹകരണത്തോടെ കാര്യമേറ്റെടുത്തു. കുട്ടിക്ക് പൊലീസ് സ്റ്റേഷൻ സന്ദർശിക്കാനും യൂണിഫോം ധരിച്ച് സൂപ്പർകാറിലൂടെ ലാ മെർ ഏരിയയിൽ കറങ്ങാനും അവസരമൊരുക്കി. മകൻ ഏറെ സന്തോഷിച്ചുവെന്നും അവന്റെ ആഗ്രഹം സാധിച്ചുകൊടുത്ത ദുബായ് പൊലീസിന് നന്ദി പറയുന്നുവെന്നും മാതാവ് അറിയിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...