യുഎഇയിൽ പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി

uae-vissa-04
SHARE

യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവർക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി. മേയ് 14ന് ആരംഭിച്ച ഹ്രസ്വകാല പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. 

മാർച്ച് ഒന്നിന് മുൻപ് വീസ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവർക്ക് പൊതുമാപ്പിന് തുല്യമായി ഡിസംബർ 31 നകം പിഴയോ മറ്റു ശിക്ഷകളോ ഇല്ലാതെ രാജ്യം വിടാനാകുമെന്ന് ഫെ‍ഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. എമിറേറ്റ്സ് ഐഡി, വർക് പെർമിറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പിഴശിക്ഷയിൽ നിന്നും ഇവരെ ഒഴിവാക്കുമെന്ന് ഐ.സി.എ ഫോറിൻ അഫയേഴ്സ് ആൻ‍ഡ് പോർട്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ സഈദ് റകൻ അൽ റാഷിദി പറഞ്ഞു. ഇതോടെ വീസകാലാവധി കഴിഞ്ഞ് നിയമലംഘകരായി യുഎഇയിൽ കഴിയുന്നവർക്ക് തൊഴിൽ വീസയിലേയ്ക്കോ മറ്റോ മാറാനുള്ള അവസരമാണ് ലഭിക്കുന്നത്. കോവിഡ് ദുരിതം കണക്കിലെടുത്താണ് യുഎഇ ഇളവ് അനുവദിച്ചത്. സന്ദർശ, വിനോദസഞ്ചാര, റസിഡൻസി വീസകളുടെ കാലാവധി അവസാനിച്ചവർക്കാണ് ഈ ആനുകൂല്യം. ഇതു പ്രയോജനപ്പെടുത്തി യുഎഇയില്‍ നിന്ന് പോകുന്നവര്‍ക്ക് മടങ്ങി വരാന്‍ നിയമ തടസ്സവുമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു. 

MORE IN GULF
SHOW MORE
Loading...
Loading...