ദുബായിൽ അനധികൃത മദ്യവിതരണത്തെ ചൊല്ലി തർക്കം; ആളുമാറി കുത്തേറ്റ് മലയാളി മരിച്ചു

dubai-16
SHARE

അനധികൃത മദ്യവ്യാപാരത്തെ ചൊല്ലി രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ മലയാളി കുത്തേറ്റ് മരിച്ചു. ദുബായിലെ ബർദുബായിലാണ് സംഭവം. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകനാണ് മരിച്ചത്. സംഭവത്തിൽ കാസർകോട് സ്വദേശി അറസ്റ്റിലായതായും റിപ്പോർട്ടുകളുണ്ട്. 

വെളിച്ചമില്ലാതിരുന്ന ഫ്ലാറ്റിലേക്ക് മെഴുകുതിരി വാങ്ങിപ്പോയ അജിത്തിനെ ആളുമാറി കുത്തുകയായിരുന്നു. രക്തം വാർന്നു കിടന്ന അജിത്തിനെ ഏറെക്കഴിഞ്ഞാണ് മറ്റുള്ളവർ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൂപ്പർമാർക്കറ്റ് ശൃംഖലയായ ബാക്കർ മൊഹിബിയുടെ സത്വ ശാഖയിൽ ഹൌസ് ഹോൾഡ് ഇൻചാർജായിരുന്നു അജിത്തിന്. നാല് വർഷം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. ഭാര്യയും ഒരു വയസുള്ള മകളുമുണ്ട് അജിത്തിന്.

MORE IN GULF
SHOW MORE
Loading...
Loading...