ബി.ആർ ഷെട്ടി വീണ്ടും യുഎഇയിലേക്ക്; എന്തായിരുന്നു ശരിക്കും സംഭവിച്ചത്?

shetty-new
SHARE

കോടികളുടെ കടക്കെണിയിൽപ്പെട്ട യുഎഇ എക്സ്ചേഞ്ചിന്റെയും ആശുപത്രി സംരംഭമായ എൻഎംസിയുടെയും സ്ഥാപകൻ ബി.ആർ. ഷെട്ടി ഇന്ത്യയിൽ നിന്നും തിരികെ യുഎഇയിലേക്ക് മടങ്ങിവരുന്നു. എന്തായിരുന്നു ബി.ആർ. ഷെട്ടിയെന്ന ബിസിനസ് ഭീമന് സംഭവിച്ചത്? ഈ വർഷം ആദ്യമാണ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഷെട്ടി മടങ്ങിയത്. നിയമകുരുക്കുകൾ മുറുകിയപ്പോൾ ഇന്ത്യയിലേക്ക് വന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം ഷെട്ടി തള്ളി. മംഗളൂരുവിൽ കഴിഞ്ഞിരുന്ന ഷെട്ടി ശനിയാഴ്ച ബെംഗളൂരു വിമാനത്താവളം വഴി യുഎഇയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞുവെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഷെട്ടിയുടെ ഭാര്യയെ അബുദാബിയിലേക്ക് പോകാൻ അനുവദിച്ചു. ബിസിനസ് മേഖലയിലെ അതികായനായിരുന്ന ഷെട്ടിയ്ക്ക് എവിടെയാണ് കാലിടറിയത്?

കമ്പനി മൂല്യം ഉയർത്തിക്കാണിക്കാൻ എൻഎംസി വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കുന്നു എന്ന് ഓഹരി ഊഹക്കച്ചവട കമ്പനിയായ മഡി വാട്ടേഴ്സ് സ്ഥാപകൻ കർസൻ ബ്ലോക്ക് ആരോപിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. എൻഎംസി ഓഹരികൾ കൈവശമുള്ള കമ്പനിയാണ് മഡി വാട്ടേഴ്സ്. കമ്പനിയുടെ ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് 2 പ്രമുഖ യുഎസ് കമ്പനികൾ രംഗത്തു വരികയും ചെയ്തു. ഓഹരിവില പ്രതീക്ഷിച്ചപോലെ ഉയരാത്തതാണ് ആരോപണം ഉന്നയിക്കാൻ കാരണമെന്നു പറയപ്പെടുന്നു.

1974 ൽ അബുദാബിയിൽ സ്ഥാപിച്ച എൻഎംസി കമ്പനി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ 2012 ലാണു ലിസ്റ്റ് ചെയ്തത്. യുഎഇ ആരോഗ്യമേഖലയിലെ പ്രമുഖ കമ്പനിയായി മാറിയതിനൊപ്പം ലണ്ടൻ ഓഹരി വിപണിയിലും വൻകുതിപ്പ് നടത്തി. എൻഎംസിയ്ക്കു പുറമെ ഷെട്ടിയുടെ തന്നെ ധനകാര്യസ്ഥാപനമായ ഫിനാബ്ലറും ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആരോപണങ്ങളെ തുടർന്ന് എൻഎംസി ഓഹരിവില ഇടിഞ്ഞിരുന്നു. കൂട്ടാളികൾ ചതിച്ചെന്നും കമ്പനിയിൽ അവർ ക്രമക്കേടുകൾ നടത്തിയെന്നുമായിരുന്നു ഈ വിഷയത്തിൽ ആദ്യം ഷെട്ടിയുടെ വാദം. വ്യാജരേഖ ചമച്ചു തട്ടിപ്പു നടത്തിയവരിൽ മുൻ ജീവനക്കാരും നിലവിലുള്ളവരും പങ്കാളികളാണെന്നും ആരോപിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...