ഉറക്കത്തിനിടെ തലമുടി കഴുത്തിൽ കുരുങ്ങി ശ്വാസംമുട്ടി; കുഞ്ഞിന് അദ്ഭുത രക്ഷപെടൽ

baby-10
SHARE

ഉറക്കത്തിനിടെ കഴുത്തിൽ അമ്മയുടെ തലമുടി കുരുങ്ങി ശ്വാസംമുട്ടിയ കുഞ്ഞിനെ രക്ഷപെടുത്തി. ദുബായിൽ താമസിക്കുന്ന തിരൂർ സ്വദേശികളുടെ ഒരു വയസുകാരി മകളെയാണ് മുടി മുറിച്ചു മാറ്റി രക്ഷപെടുത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

ദുബായ് അൽബദായിലെ വില്ലയിലാണ് എഴുത്തുകാരൻ കൂടിയായ അസീസും ഭാര്യ ഷെഹിയും കുഞ്ഞുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇരുവരുടെയും നടുവിലായാണ് കുട്ടിയെ കിടത്തിയിരുന്നത്.

എതിരെ കിടന്ന ഷെഹി തിരിയാൻ ശ്രമിച്ചപ്പോഴെല്ലാം കുഞ്ഞു കരഞ്ഞു. ഇതോടെയാണ് ഇവർ എഴുന്നേറ്റതും അപകടം മനസിലാക്കിയതും. മുടിയുടെ കുരുക്ക് അഴിക്കാൻ ശ്രമിക്കുന്തോറും കുരുക്ക് മുറുകി. ഒടുവിൽ മുടി മുറിച്ച് കുഞ്ഞിനെ രക്ഷപെടുത്തുകയായിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...