ഭിന്നശേഷിക്കാരെ ലൈംഗികമായി ഉപദ്രവിച്ചാൽ വധശിക്ഷ; സമഗ്ര നിയമഭേദഗതിയുമായി യുഎഇ

dubai-ad
SHARE

യുഎഇയിൽ വ്യക്തിഗത,കുടുംബ,പിന്തുടർച്ചാവകാശ നിയമങ്ങളിൽ സമഗ്രഭേദഗതിക്ക് പ്രസിഡന്റിന്‍റെ അംഗീകാരം. പ്രായപൂർത്തിയാകാത്ത കുട്ടികളേയോ ഭിന്നശേഷിക്കാരേയോ ലൈംഗികമായി ഉപദ്രവിക്കുന്നവർക്ക് വധശിക്ഷ നൽകുന്നതടക്കം നിയമഭേദഗതികളാണ് പ്രഖ്യാപിച്ചത്. പ്രായപൂർത്തിയായവരുടെ  മദ്യപാനം, ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും ഭേദഗതി വരുത്തി.

ശരീഅത്ത് നിയമങ്ങൾ അടിസ്ഥാനമാക്കി നിലവിലുണ്ടായിരുന്ന വ്യക്തിനിയമങ്ങളിൽ ശിക്ഷായിളവ് അടക്കം സമഗ്രമാറ്റമാണ് യുഎഇ പ്രഖ്യാപിച്ചത്. പുതിയ നിയമഭേദഗതി പ്രകാരം പ്രായപൂർത്തിയായവർ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ശിക്ഷാര്‍ഹമല്ല. എന്നാൽ മാനസികവൈകല്യമുള്ളവർ, രക്തബന്ധത്തിൽപെട്ടവർ, 14 വയസിനു താഴെയുള്ളവർ എന്നിവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശിക്ഷാർഹമാണ്. പൊതുസ്ഥലങ്ങളിൽവച്ചു ചുംബിച്ചാൽ തടവിനു പകരം പിഴയായിരിക്കും ശിക്ഷ. ലൈസൻസ് ഇല്ലാത്ത 21 വയസിന് മുകളിലുള്ളവർ മദ്യപിക്കുന്നതും മദ്യം കൈവശം വയ്ക്കുന്നതും കുറ്റകരമല്ല. ആത്മഹത്യാശ്രമം കുറ്റകരമെന്ന നിയമം ഒഴിവാക്കി പകരം മാനസികാരോഗ്യചികിൽസ നിർബന്ധമാക്കും.

 വിവാഹമോചനം, സ്വത്തുവിഭജനം, പിന്തുടർച്ചാവകാശം തുടങ്ങിയവയിൽ പ്രവാസികൾക്ക് അതാത് രാജ്യങ്ങളിലെ വ്യക്തിനിയമങ്ങളായിരിക്കും ബാധകമാകുന്നത്.  വിൽപത്രം എഴുതിവയ്ക്കാതെ യുഎഇയിൽ മരണപ്പെടുന്ന വിദേശിയുടെ സ്വത്ത് അതാതു രാജ്യത്തെ നിയമം അനുസരിച്ച് വിഭജിക്കാനാകുംവിധമാണ് പിന്തുടർച്ചാവകാശ നിയമത്തിലെ ഭേദഗതി. അറബിക് അറിയാത്തവർക്കായി ഇനി കോടതി നടപടികളിൽ അംഗീകൃത ദ്വിഭാഷികളെ ഏർപ്പെടുത്താനാകും. അപകടത്തിൽപെട്ടവരെ സഹായിക്കുമ്പോൾ ഉണ്ടാകുന്ന അപായങ്ങൾക്ക് കാരണമാകുന്നവരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയതായും നിയമഭേദഗതി വ്യക്തമാക്കുന്നു.

MORE IN GULF
SHOW MORE
Loading...
Loading...