അബുദാബി നറുക്കെടുപ്പിൽ കുവൈത്ത് മലയാളികൾക്ക് 30 കോടി രൂപ സമ്മാനം

Nobin-mathew.jpg.image.845.440
SHARE

 കുവൈത്ത് മലയാളികൾക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടികൾ. വർഷങ്ങളായി കുവൈത്തിൽ ജോലി ചെയ്യുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി നോബിൻ മാത്യു, കൂടെ ജോലി ചെയ്യുന്ന മലയാളികളായ പ്രമോദ് മാട്ടുമ്മൽ, മിനു തോമസ് എന്നിവർക്കാണ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 30 കോടിയിലേറെ രൂപ (15 ദശലക്ഷം ദിർഹം) ലഭിച്ചത്. 

കഴിഞ്ഞ മാസമെ‌‌ടുത്ത ടിക്കറ്റ് നിരാശ സമ്മാനിച്ചിരുന്നതിനാൽ ഇനി ഇൗ പരിപാടിക്കില്ലെന്ന് 38കാരനായ നോബിൻ തീരുമാനിച്ചിരുന്നു. എന്നാൽ സഹപ്രവർത്തകർ നിർബന്ധിച്ച് കൂടെ കൂട്ടുകയായിരുന്നു. ഇത് അവസാനത്തെ പരീക്ഷണമാണെന്ന് താനവരോട് പറഞ്ഞതായി നോബിൻ പറയുന്നു. 

രാവിലെ ബിഗ് ടിക്കറ്റ് അധികൃതർ സമ്മാനം നേടിയ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. സംഗതി സത്യമാണെന്ന് വിശ്വസിക്കാൻ ഏറെ സമയമെടുത്തു. 

ഒക്ടോബർ 17നായിരുന്നു ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ് 254806 എടുത്തത്. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നുന്നു. ഒമാൻ തലസ്ഥാനമായ മസ്കത്തിൽ ജനിച്ച നോബിൻ കേരളത്തിലാണ് ബിരുദ പഠനം നടത്തിയത്. 2007ൽ കുവൈത്തിലെത്തി. ഭാര്യയോടും അഞ്ച് വയസുകാരൻ മകനോടുമൊപ്പമാണ് താമസം. ഏറെ പ്രയാസങ്ങളനുഭവിച്ചാണ് ഞാൻ ജീവിച്ചിരുന്നത്. ഒട്ടേറെ കമ്പനികളിൽ മാറി മാറി ജോലി ചെയ്യേണ്ടി വന്നു. ഒടുവിൽ വിജയം കണ്ടിരിക്കുന്നു–നോബിൻ പറഞ്ഞു.

സമ്മാനം നേടിയശേഷം ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിലേയ്ക്ക് ആശംസാ പ്രവാഹമാണ്. കുടുംബത്തോട് ആലോചിച്ച ശേഷം പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കും. ഇത് തുടർച്ചയായ രണ്ടാമത്തെ പ്രാവശ്യമാണ് യുഎഇക്ക് പുറത്തുള്ളയാൾക്ക് ബിഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം ലഭിക്കുന്നത്. കഴിഞ്ഞ മാസം സമ്മാനം നേടിയത് ബഹ്റൈനിൽ താമസിക്കുന്ന സൗദി പൗരൻ അഹ്മദ് അൽ ഹമീദിക്കാണ്.

MORE IN GULF
SHOW MORE
Loading...
Loading...