ദുബായിൽ വിപണിക്ക് ഉണർവേകാൻ 500 മില്യൺ ദിർഹത്തിൻറെ ഉത്തേജക പാക്കേജ്

dubai-package-05
SHARE

ദുബായിൽ കോവിഡിൻറെ പശ്ചാത്തലത്തിൽ വിപണിക്ക് ഉണർവേകാൻ 500 മില്യൺ ദിർഹത്തിൻറെ പ്രത്യേക സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. കോവിഡ് കാലത്തെ നാലാമത്തെ ഉത്തേജക പദ്ധതിയാണ്  ദുബായ് കിരീടാവകാശി പ്രഖ്യാപിച്ചത്. സ്വകാര്യമേഖലയിലെ ചെറുകിട വ്യവസായികൾക്കടക്കം സഹായകരമാകുന്ന പദ്ധതിയാണിത്. 

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൌൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചത്. മാർച്ച് 12 ന് 1.5 ബില്യൺ ദിർഹത്തിൻറേയും മാർച്ച് 29 ന് 3.3 ബില്യൺ ദിർഹത്തിൻറേയും ജൂലൈ 11 ന് 1.1 ബില്യൺ ദിർഹത്തിൻറേയും സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചതിന് ശേഷമാണ് നാലാമത്തെ പ്രഖ്യാപനം. 6.8 ബില്യൺ ദിർഹത്തിൻറെ പാക്കേജുകളാണ് കോവിഡ് പ്രതിസന്ധിയെ മറികടന്ന് വിപണിയെ സജീവമാക്കാൻ  ഇതുവരെ ദുബായ് സർക്കാർ പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ ഫീസ് നിരക്കിലും വാടകയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ ഇളവുകൾ ഈ വർഷാവസാനം വരെ തുടരും. രാജ്യാന്തര തലത്തിൽ നിരവധി വ്യവസായ മേഖലകളിൽ വലിയ വെല്ലുവിളിയാണ് മഹാമാരി കാരണമുണ്ടായത്. അതിനാൽ പ്രാദേശികമായി ഇത്തരം വെല്ലുവിളികളെ മറികടന്ന് സാമ്പത്തിക വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയുമാണ് ലക്ഷ്യമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ദുബായുടെ വികസനത്തിൻറെ പ്രധാന പങ്കാളികളാണ് സ്വകാര്യമേഖലയെന്നും ഷെയ്ഖ് ഹംദാൻ ട്വീറ്റ് ചെയ്തു.

MORE IN GULF
SHOW MORE
Loading...
Loading...