കൃതൃമകണ്ണ് വച്ച് വീണ്ടും മിടുക്കിയായി സമ; സിറിയൻ പെൺകുട്ടിക്ക് സഹായവുമായി യുഎഇ

beiroot
SHARE

ബെയ്റൂട്ട് സ്ഫോടനത്തിൽ ഒരു കണ്ണ് നഷ്ടപ്പെട്ട സിറിയൻ പെൺകുട്ടിക്ക് സഹായഹസ്തവുമായി യുഎഇ. അഞ്ചുവയസ്സുള്ള സിറിയൻ അഭയാർഥി ബാലിക സമയ്ക്കാണ് യുഎഇ സുപ്രീം കൌൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡൻറ് ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ ഇടപെടലിലൂടെ കൃതൃമ കണ്ണ് ലഭിച്ചത്. 

ഓഗസ്റ്റ് നാലിന് ബെയ്റൂട്ടിലെ വീട്ടിലിരുന്നു കളിക്കവെയായിരുന്നു സ്ഫോടത്തിൽ തകർന്ന വീടിൻറെ ഗ്ളാസ് ചില്ല് സമയുടെ ഇടതുകണ്ണിൽ തറച്ചത്. കാഴ്ചശക്തി നഷ്ടപ്പെട്ടതോടെ കൃതൃമ കണ്ണ് വച്ചുപിടിപ്പിക്കാതെ മറ്റുമാർഗമില്ലെന്ന അവസ്ഥയായി. തുടർന്നായിരുന്നു യുഎഇയുടെ മാതാവ് എന്നറിയപ്പെടുന്ന ജനറൽ വിമൻസ് യൂണിയൻ ചെയർപേഴ്‌സനും, സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡൻറും ഫാമിലി ഡെവലപ്മെന്റ് ഫൌണ്ടേഷന്‍ സുപ്രീം ചെയർപേഴ്‌സനുമായ ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ ഇടപെടലുണ്ടാകുന്നത്. കൃതൃമകണ്ണ് വച്ചുപിടിപ്പിച്ചതോടെ സമ സാധാരണജീവിതത്തിലേക്ക് മടങ്ങി. ബെയ്‌റൂട്ട് സ്‌ഫോടനത്തിൽ പരുക്കേറ്റവരുടെ ചികിത്സയും പുനരധിവാസവും ഏറ്റെടുത്ത ഷെയ്ഖ ഫാത്തിമയുടെ സംരഭത്തിലുൾപ്പെടുത്തിയാണ് സമയ്ക്കും സഹായമെത്തിച്ചത്. യുഎഇയ്ക്കും ഷെയ്ഖ ഫാത്തിമയുടെ ഉദാരമായ പിന്തുണയ്ക്കും ചികിത്സാ ചെലവുകൾ വഹിച്ചതിനും സമയുടെ കുടുംബം നന്ദി അറിയിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...