യുഎഇയിൽ തുടർച്ചയായ നാലാം ദിനവും ആയിരം കടന്ന് രോഗികൾ

uae
SHARE

യുഎഇയിൽ തുടർച്ചയായ നാലാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. 1,078 പേർക്കുകൂടി രോഗം സ്ഥിരീകരിക്കുകയും 857 പേർ രോഗമുക്തരാവുകയും ചെയ്തു. സൌദിയിൽ 30പേർകൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

യുഎഇയിൽ 98168 പേർക്കു നടത്തിയ പരിശോധനയിലാണ് 1,078 പേർക്ക് രോഗം സ്ഥിരീകരിച്ചത്.തൊണ്ണൂറു ലക്ഷത്തോളം പേർക്കാണ് ഇതുവരെ പരിശോധന നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 88 ശതമാനമാണ് രോഗമുക്തി നിരക്ക്. സൌദിയിൽ 461 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 769 പേർ രോഗമുക്തരാവുകയും ചെയ്തു.

തീവ്രപരിചരണവിഭാഗത്തിൽ1035 പേരടക്കം 11,730 പേരാണിനി ചികിൽസയിലുള്ളത്. കുവൈത്തിൽ758 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 649 പേർ രോഗമുക്തരാവുകയും ചെയ്തു. 91 ശതമാനമാണ് രോഗമുക്തി നിരക്ക്. 8391 പേർ ചികിൽസയിലുണ്ട്. ബഹ്റൈനിൽ 6477 പേരാണിനി ചികിൽസയിലുള്ളത്. ഖത്തറിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഓഗസ്റ്റ് 30 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞനിലയിലെത്തി.  200 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 226 പേർ രോഗമുക്തരാവുകയും ചെയ്തു. 2898 പേരാണിനി ചികിൽസയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...