സമത്വത്തിനായി നിലകൊണ്ട് യുഎഇ; സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യവേതനം

uae-25
SHARE

യുഎഇയിലെ സ്വകാര്യമേഖലയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യവേതനം  ഉറപ്പുവരുത്തുന്ന നിയമം ഇന്ന് പ്രാബല്യത്തിൽ. പ്രസിഡൻറ് ഷെയഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞമാസം പ്രഖ്യാപിച്ച നിയമമാണ് പ്രാബല്യത്തിലാകുന്നത്. അറബ് മേഖലയിൽ ലിംഗവിവേചനം അവസാനിപ്പിക്കുന്ന ആദ്യ രാജ്യമാണ് യുഎഇ.

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന  പ്രവാസിമലയാളികളടക്കം സ്ത്രീകൾക്ക് ആശ്വാസകരമായ നിയമമാണ് പ്രാബല്യത്തിലാകുന്നത്.  പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാനാണ് ഫെഡറൽ നിയമം നമ്പർ 06 / 2020 അനുസരിച്ചുള്ള  മന്ത്രിസഭാ തീരുമാനപ്രകാരം  ഉത്തരവ് പുറപ്പെടുവിച്ചത്. ഒരേ ജോലിചെയ്യുന്ന പുരുഷൻമാർക്കും സ്ത്രീകൾക്കും ശമ്പളവും ആനുകൂല്യങ്ങളും തുല്യമായി ലഭിക്കാൻ അവകാശമുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു.

മാനവവിഭവ മന്ത്രാലയമാണ് ഈ നിയമം നടപ്പാക്കുന്നതിന് നിർദേശം മുന്നോട്ടുവച്ചത്. ലിംഗസമത്വം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണ് നിയമഭേദഗതിയെന്ന് ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി. നടപടിക്രമങ്ങളുടെ ഭാഗമായി സ്വകാര്യമേഖലയ്ക്ക് നിർദേശം നൽകിയതായി   മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തിൽ ഗൾഫിലെ മറ്റുരാജ്യങ്ങൾക്കു യുഎഇ മാർഗദർശിയാണെന്ന്  ലോക സാമ്പത്തിക ഫോറത്തിന്റെ  രാജ്യന്തര ലിംഗസമത്വ റിപോർട് 2020ൽ പറയുന്നു.

MORE IN GULF
SHOW MORE
Loading...
Loading...