മലയാളി ക്രിക്കറ്റ് താരത്തെ അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തി

sreelal-dead
SHARE

അജ്മാൻ: ക്രിക്കറ്റ് കളിക്കാരനായ മലയാളി യുവാവിനെ അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് നീലേശ്വരത്ത് സ്ഥിരതാമസമാക്കിയ കണ്ണൂർ കളത്തൂർ സ്വദേശി സലീംകുമാറിന്റെ മകൻ ശ്രീലാലി(26)നെയാണ് ബുധനാഴ്ച രാത്രി താമസിക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

മികച്ച ക്രിക്കറ്റ് കളിക്കാരനായ ശ്രീലാൽ കാസർകോട് ജില്ലാ അണ്ടർ 14,16,19 ടീമുകളിൽ അംഗമായിരുന്നു. 

യുഎഇയിലും ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 2017ൽ സന്ദർശക വീസയിലെത്തി ജോലി അന്വേഷിച്ച ശേഷം തിരിച്ചുപോയ ശ്രീലാൽ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് വീണ്ടുമെത്തിയത്. യുഎഇയിലെ ക്രിക്കറ്റ് കളിക്കാരായ സുഹൃത്തുക്കൾ ചേർന്ന് ഷാർജയിലെ സ്വകാര്യ ക്രിക്കറ്റ് അക്കാദമിയിൽ സഹ പരിശീലകനായി ജോലി തരപ്പെടുത്തിയിരുന്നു. മൂന്ന് ദിവസം മുൻപ് അജ്മാനിൽ മറ്റൊരു ജോലി ലഭിച്ചു.

വിവാഹ മോചിതനായ ശ്രീലാലിന്റെ അമ്മ രണ്ടു വർഷം മുൻപ് മരിച്ചു. സഹോദരങ്ങൾ: ശ്യാം ലാൽ, ജിത്തു ലാൽ. മൃതദേഹം അജ്മാനിൽ തന്നെ സംസ്കരിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...