ചെണ്ടമേളം ആസ്വാദിച്ചും സദ്യയുണ്ടും ബഹ്റൈൻ രാജകുടുംബം; വൈറൽ ഓണാഘോഷം

Untitled-2
SHARE

ചെണ്ടമേളം ആസ്വാദിച്ചും സദ്യയുണ്ടും ഓണമാഘോഷിച്ച് ബഹ്റൈൻ രാജകുടുംബം. മനാമയിലെ സ്വവസതിയിലാണ് ബഹ്റൈൻ രാജാവിൻറെ മകനും റോയൽ കമാൻഡറുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ മലയാളികളായ ജീവനക്കാർക്കൊപ്പം ഓണം ആഘോഷിച്ചത്. 

മലയാളികളുടെ ദേശീയോത്സവത്തിനോടൊപ്പം ചേർന്ന് ബഹ്റൈൻ രാജകുടുംബവും. നിലവിളക്ക്  തെളിച്ചും ഓണപ്പൂക്കളമിട്ടും ചെണ്ടമേളവും ഓണസദ്യയുമാസ്വദിച്ചുമായിരുന്നു ബഹ്‌റൈന്‍ റോയല്‍ ഗാര്‍ഡ് കമാന്‍ഡറും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആൻഡ് സ്‌പോര്‍ട്‌സ് പ്രസിഡൻറുമായ  ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടേയും കുടുംബത്തിൻറേയും ഓണാഘോഷം. മക്കളും ബന്ധുക്കളുമടക്കമുള്ളവർ ആഘോഷങ്ങളുടെ ഭാഗമായി. 

ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ഷെയ്ഖ് നാസറിനേയും കുടുംബാംഗങ്ങളേയും സ്വീകരിച്ചത്. 

ഓണത്തിൻറെ ചരിത്രവും മലയാളികൾ ആഘോഷിക്കുന്ന രീതിയുമൊക്കെ ഓഫീസിലെ മലയാളി ജീവനക്കാർ ഷെയ്ഖ് നാസറിനോട് പങ്കുവച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഓണാഘോഷത്തിൻറെ വിഡിയോ വൈറലായി. 

MORE IN GULF
SHOW MORE
Loading...
Loading...