രാജകുമാരന്റെ മേഴ്‌സിഡസിൽ കൂടുകൂട്ടി; കുഞ്ഞിനെ വിരിയിച്ച് പ്രാവ്: വിഡിയോ

heikh-hamdan
SHARE

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം രാജകുമാരന്റെ മേഴ്‌സിഡസ് എസ്.യു.വി കാറിൽ പ്രതീക്ഷിക്കാതെയാണ് ആ അതിഥികളെത്തിയത്. എന്നാൽ അനുവാദം ചോദിക്കാതെയെത്തിയ അവരെ രാജകുമാരൻ കൈവിട്ടില്ല. എങ്ങുനിന്നോ എത്തിയ പ്രാവുകളായിരുന്നു അത്. മേഴ്സിഡസിൽ കൂടുവെച്ച് മുട്ടയിട്ട പ്രാവ് വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ കാറിനു മുകളിലുണ്ടാക്കിയ കൂട്ടില്‍ വിരിഞ്ഞ പ്രാവിന്‍ കുഞ്ഞുങ്ങള്‍ ചിറക് മുളച്ച് പറന്നിരിക്കുകയാണ്. പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് അമ്മക്കിളി ഭക്ഷണം നല്‍കുന്നതും ഇവ കാറില്‍ നിന്നും പറന്നകലുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

കിളിക്കൂട് ശ്രദ്ധയില്‍ പെട്ട  രാജകുമാരന്‍ കാറ് ഒരു മാസത്തോളമായി കാറ് ഉപയോഗിക്കാതെ പ്രാവിനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...