ഇസ്രയേലിനെതിരെ ഏർപ്പെടുത്തിയ ബഹിഷ്കരണ നിയമം യുഎഇ റദ്ദാക്കി

uaeisrael
SHARE

ഇസ്രയേലിനെതിരെ 1972 ൽ ഏർപ്പെടുത്തിയ ബഹിഷ്കരണ നിയമം യുഎഇ റദ്ദാക്കി. ഇസ്രയേൽ ഉൽപ്പന്നങ്ങൾ യുഎഇയിൽ വിൽക്കുന്നതിനും കൈവശം വയ്ക്കുന്നതിനുമുള്ള വിലക്ക് നീക്കിയതായി യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.  അതേസമയം, ഇസ്രയേലിൽ നിന്നുള്ള ആദ്യ യാത്രാവിമാനം തിങ്കളാഴ്ച യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലെത്തും. 

ഈ മാസം 13 ന് അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന യുഎഇ ഇസ്രയേൽ സമാധാനകരാറിൻറെ ചുവടുപിടിച്ചാണ് ഇസ്രയേലുമായി ബന്ധപ്പെട്ട 1972 ലെ പതിനഞ്ചാം നമ്പർ ഫെഡറൽ നിയമം റദ്ദാക്കിയത്.  ഇതോടെ  ഇസ്രയേൽ കമ്പനികളുമായും പൗരന്മാരുമായും യുഎഇയിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കരാറിൽ ഏർപ്പെടാൻ വിലക്കുണ്ടാകില്ല. ഇസ്രയേൽ നിർമിതമായ ഉൽപ്പന്നങ്ങൾ യുഎഇയിലേക്ക് കൊണ്ടുവരുന്നതിനും വ്യാപാരം നടത്തുന്നതിനും തടസമുണ്ടാകില്ല. യുഎഇ രൂപീകൃതമായതിനു പിന്നാലെ നിലവിൽ വന്ന നിയമമാണ് 48 വർഷങ്ങൾക്കുശേഷം റദ്ദാക്കുന്നത്. അതേസമയം, ഇസ്രയേലിൽ നിന്നുള്ള ആദ്യ യാത്രാവിമാനം തിങ്കളാഴ്ച അബുദാബിയിലെത്തും. യുഎസ് പ്രസിഡൻറ് ഡോണൾട് ട്രംപിൻറെ മരുമകനും മുഖ്യ ഉപദേശകനുമായ ജാറെദ് കുഷ്ണർ അടക്കമുള്ള യുഎസ് ഉദ്യോഗസ്ഥരും ഈ വിമാനത്തിലുണ്ടാകും. യുഎഇയോടുള്ള ആദരസൂചകമായി എൽ അൽ എയർലൈൻസ് അബുദാബിയിലേക്കുള്ള വിമാനത്തിന് 971 എന്ന നമ്പരാണ് നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച അബുദാബിയിൽ നിന്ന് വിമാനം ഇസ്രയേലിലേക്ക് തിരിക്കും. എന്നാൽ, സൌദിഅറേബ്യയുടെ  വ്യോമമേഖലയിലൂടെയായിരിക്കുമോ അബുദാബിയിലേക്കുള്ള ഇസ്രയേൽ വിമാനത്തിൻറെ യാത്ര എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

MORE IN GULF
SHOW MORE
Loading...
Loading...