ദുബായിൽ 25 കോടിയുടെ സൂപ്പർകാർ, ഫാൻസി നമ്പറിന്റെ വില 50 കോടി! വിഡിയോ

bugatti-chiron.jpg.image
SHARE

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറുകളിലൊന്നായ ബുഗാട്ടി ഷിറോണിനോടൊപ്പം ഫാൻസി നമ്പർ കൂടി ചേർന്നാലോ? ഏകദേശം 25 കോടി രൂപയാണ് കാറിന്റെ വില. നമ്പറും കൂടി ചേർന്നാൽ കാറിന്റെ വില 75 കോടി. ദുബായിലെ ബിസിനസുകാരനാണ് തന്റെ 25 കോടിയുടെ ബുഗാട്ടി സൂപ്പർ കാറിന് 50 കോടിയുടെ നമ്പര്‍ പ്ലേറ്റ് നൽകിയത്.

ദുബായിലെ ഇന്ത്യൻ ബിസിനസുകാരൻ ബൽവിന്ദർ സാഹ്‌നിയാണ് 2.5 കോടി ദർഹത്തിന് 2015ൽ ദുബായ് 9 എന്ന നമ്പർ സ്വന്തമാക്കിയത്. അതാണിപ്പോൾ ബുഗാട്ടി ഷിറോണിന് നൽകിയിരിക്കുന്നത്. എന്നാൽ നമ്പർ ഇപ്പോഴും സാഹ്നിക്ക് തന്നെ സ്വന്തമാണോ എന്ന് വ്യക്തമല്ല. ഏറെ പ്രത്യേകതകളുള്ള ഷിറോണിന്റെ പ്രത്യേക പതിപ്പിന്റെ വിഡിയോ എംഒ വ്ലോഗാണ് പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊ‍‍ഡക്ഷൻ കാർ ബുഗാട്ടി വെയ്റോണിന്റെ പിൻഗാമിയാണ് ബുഗാട്ടി ഷിറോൺ.

ചൂടപ്പംപോലെ വിറ്റഴിഞ്ഞ സൂപ്പർ കാറായ വെയ്റോണിന്റെ പിൻഗാമിയായി എത്തുന്ന ഷിറോൺ പ്രകടനക്ഷമതയിൽ മുൻഗാമിയെ കടത്തിവെട്ടും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രത്യേക എക്സ്ഹോസ്റ്റ്, കാർബൺ ഫൈബർ ബോഡി എന്നിവയുള്ള കാറിന് 1500 ബിഎച്ച്പി കരുത്തുണ്ട്. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 420 കിലോമീറ്റർ കടക്കുമെന്നും കമ്പനി പറയുന്നു. പൂജ്യത്തിൽനിന്നു 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഷിറോണിന് വെറും 2.5 സെക്കൻഡുകൾ മാത്രം മതി. 200 കിലോമീറ്റർ വേഗം 6.5 സെക്കന്‍ഡിലും 300 കിലോമീറ്റർ വേഗം 13.6 സെക്കന്റുകള്‍കൊണ്ടും ഷിറോൺ കടക്കും. 

MORE IN GULF
SHOW MORE
Loading...
Loading...