കോവിഡ്: ഗൾഫിൽ വീണ്ടും മരണങ്ങള്‍; രോഗമുക്തി കൂടുന്നു

gulf-covid
SHARE

കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മുപ്പത്തൊൻപതും ഒമാനിൽ പത്തുപേരും കൂടി മരിച്ചു. കുവൈത്തിൽ ആകെ മരണസംഖ്യ 500 കടന്നു. സൌദിഅറേബ്യയിൽ 155 മലയാളികളാണ് ഇതുവരെ മരിച്ചതെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. അതേസമയം, സൌദി, കുവൈത്ത് ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ രോഗമുക്തി നിരക്ക് 90 ശതമാനത്തിന് മുകളിലാണ്.

3408 പേരാണ് സൌദിഅറേബ്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 613 പേർ ഇന്ത്യക്കാരാണെന്ന് സൌദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ഔസാഫ് സായിദ് അറിയിച്ചു. 155 പേർമലയാളികളാണ്. 126 യുപി സ്വദേശികളും 62 തെലങ്കാനക്കാരും സൌദിയിൽ മരിച്ചു. തീവ്രപരിചരണവിഭാഗത്തിൽ 1774 പേരടക്കം 28181 പേരാണ് സൌദിയിൽ ഇനി ചികിൽസയിലുള്ളത്. 89ശതമാനമാണ് രോഗമുക്തി നിരക്ക്. ഒമാനിൽ പത്തുപേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 572 ആയി. 93 ശതമാനം രോഗമുക്തി നിരക്കുള്ള ഒമാനിൽ 4834 പേരാണിനി ചികിൽസയിലുള്ളത്. 

കുവൈത്തിൽ മൂന്നു പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 501 ആയി. 89ശതമാനം രോഗമുക്തി നിരക്കുള്ള കുവൈത്തിൽ 7569 പേർ ചികിൽസയിലുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. യുഎഇയിൽ 65186 പേർക്ക് നടത്തിയ പരിശോധനയിൽ 210 പേർക്ക് രോഗം സ്ഥിരീകരിച്ചു. 6254 പേരാണ് ചികിൽസയിലുള്ലത്. 90ശതമാനമാണ് യുഎഇയിലെ രോഗമുക്തി നിരക്ക്. 97 ശതമാനം രോഗമുക്തി നിരക്കുള്ള ഖത്തറിൽ 3093 പേരും 92 ശതമാനം രോഗമുക്തി നിരക്കുള്ള  ബഹ്റൈനിൽ 3454 പേരുമാണ് ചികിൽസയിലുള്ളത്.

MORE IN GULF
SHOW MORE
Loading...
Loading...