'ഈ സ്വാതന്ത്ര്യവും സമൃദ്ധിയും നിലനിൽക്കട്ടെ'; ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ; വിഡിയോ

burjekhalifa-16
SHARE

74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ആദരവുമായി ബുർജ് ഖലീഫ. മൂവർണമണിഞ്ഞാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫ പ്രകാശിച്ചത്. വർണക്കാഴ്ചയുടെ വിഡിയോ ബുർജ് ഖലീഫയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലാണ് അവർ പങ്കുവച്ചത്. 

സമൃദ്ധിയും സമാധാനവും സ്വാതന്ത്ര്യവും നിലനിൽക്കട്ടെയെന്ന ആശംസയോടെയാണ് അവർ വിഡിയോ പങ്കുവച്ചത്. പിന്നാലെ അഭിനന്ദനത്തോടൊപ്പം വിഡിയോ ഇന്ത്യൻ കോൺസുലേറ്റും പങ്കുവച്ചു. ഗൾഫിലുള്ള ഇന്ത്യാക്കാരടക്കം വിഡിയോ ഏറ്റെടുത്തതോടെ ബുർജ്ഖലീഫയുടെ വിഡിയോ ട്രെൻഡിങിലും ഇടംനേടി.

MORE IN GULF
SHOW MORE
Loading...
Loading...