കോവിഡ്; സൗദിയിൽ മുപ്പത്തഞ്ചും ഒമാനിൽ ആറും മരണം

saudi
SHARE

കോവിഡ് ബാധിച്ച് സൌദിഅറേബ്യയിൽ മുപ്പത്തഞ്ചും ഒമാനിൽ ആറുപേരും കൂടി മരിച്ചു. സൌദിയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 30,000 ൽ താഴെയായി. <ഖത്തറിലും ബഹ്റൈനിലും ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

സൌദിഅറേബ്യയിൽ തീവ്രപരിചരണ വിഭാഗത്തിൽ 1782 പേരടക്കം 29,605 പേരാണ് ഇനി ചികിൽസയിലുള്ളത്. 88 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ മരണസംഖ്യ 3,338 ആയി. 40ലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഒമാനിൽ 93 ശതമാനമാണ് രോഗമുക്തി നിരക്ക്. 4759 പേർ ചികിൽസയിലുണ്ട്. 557 പേരാണ് ഇതുവരെ മരിച്ചത്. 97 ശതമാനം രോഗമുക്തി നിരക്കുള്ള ഖത്തറിൽ 3084 പേർ ചികിൽസയിലുണ്ട്. കുവൈത്തിൽ അഞ്ചു പേർകൂടി മരിച്ചതോടെ ആകെ മരണം 494 ആയി. 88 ശതമാനമാണ് രോഗമുക്തി നിരക്ക്. 7951 പേർ ചികിൽസയിലുണ്ട്.

യുഎഇയിൽ 82344 പേർക്ക് നടത്തിയ പരിശോധനയിൽ 330 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 90 ശതമാനമാണ് രോഗമുക്തി നിരക്ക്. 5759 പേരാണ് ചികിൽസയിലുള്ളത്. ബഹ്റൈനിൽ 92 ശതമാനമാണ് രോഗമുക്തി നിരക്ക്. 3379 പേർ ചികിൽസയിലുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...