കോവിഡ്: സൗദിയിൽ മുപ്പത്തിനാല് മരണം; രോഗമുക്തി നിരക്ക് 88 % ആയി ഉയർന്നു

covid
SHARE

കോവിഡ് ബാധിച്ച് സൌദിഅറേബ്യയിൽ മുപ്പത്തിനാലും ഒമാനിൽ 12 പേരും കൂടി മരിച്ചു. സൌദിയിൽ രോഗമുക്തി നിരക്ക് 88 ശതമാനമായി ഉയർന്നു. യുഎഇയിലും കുവൈത്തിലും  കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

സൌദിഅറേബ്യയിൽ തുടർച്ചയായ പതിനെട്ടാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം 2000ൽ താഴെയാണ്. 24 മണിക്കൂറിനിടെ 1482 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 3124 പേർ രോഗമുക്തരാവുകയും ചെയ്തു. തീവ്രപരിചരണവിഭാഗത്തിൽ 1805 പേരടക്കം 30823 പേരാണിനി ചികിൽസയിലുള്ളത്. ഒമാനിൽ ആകെ മരണം 551 ആയി. 93 ശതമാനം രോഗമുക്തി നിരക്കുള്ള ഒമാനിൽ 4702 പേരാണിനി ചികിൽസയിലുള്ളത്.

യുഎഇയിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആറു ദിവസത്തിനിടെ രണ്ടു മരണങ്ങളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 90ശതമാനമാണ് രോഗമുക്തി നിരക്ക്. 68964 പേർക്ക് നടത്തിയ പരിശോധനയിൽ 277 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഖത്തറിൽ 97 ശതമാനംപേരും രോഗമുക്തരായി. 88ശതമാനം രോഗമുക്തി നിരക്കുള്ള കുവൈത്തിൽ 7898 പേരാണിനി ചികിൽസയിലുള്ളത്. ബഹ്റൈനിൽ 92 ശതമാനമാണ് രോഗമുക്തി നിരക്ക്. 3261 പേർ ചികിൽസയിലുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

MORE IN GULF
SHOW MORE
Loading...
Loading...