എല്ലാ രഹസ്യങ്ങളും പറയാം, മകള്‍ക്ക് നേരെ അപകീർത്തി: സ്വർണക്കടത്ത് വലയിൽ കുടുങ്ങിയ മലയാളി യുവതി

sheeja-and-shahnaz-gold-issue.jpg.image.845.440
SHARE

യുഎഇയിലെ സ്വർണക്കടത്ത് സംഘം മകളുടെ വിവാഹം മുടക്കിയതായി ഇവരുടെ വലയിൽ കുടുങ്ങിയ തിരുവനന്തപുരം കടയ്ക്കൽ സ്വദേശി ഷീജ. പാലക്കാട് ഹോട്ടൽ മാനേജ്മെന്റിന് പഠിക്കുന്ന രണ്ടാമത്തെ മകൾ ഷഹ്നാസിന് നല്ലൊരു കുടുംബത്തിൽ നിന്ന് വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍, മകളെ വിവാഹം കഴിച്ചുകൊടുക്കാത്തതിന്റെ പേരിൽ ദ്രോഹിക്കുന്ന വയനാട് സ്വദേശിയായ സ്വർണക്കടത്ത് തലവന്റെ അനുയായികൾ വരന്റെ വീട്ടിൽ ചെന്ന് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു.

മകൾ ഏറെ കാലം ജയിൽശിക്ഷ അനുഭവിച്ചതാണെന്നു പോലും പറഞ്ഞുവിശ്വസിപ്പിച്ചു. വരനായ യുവാവ് തന്നെയാണ് തങ്ങളോട് ഇക്കാര്യം പറഞ്ഞത്. കൂടാതെ, മകളുടെ സമൂഹമാധ്യമ പേജുകളിൽ നിന്ന് കോളജിലെ സുഹൃത്തുക്കളോടൊന്നിച്ചുള്ള ചിത്രങ്ങൾ എടുത്ത് അപകീർത്തിപ്പെടുത്തുകയാണെന്നും ഷാർജയിൽ താമസിക്കുന്ന ഷീജ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

കള്ളക്കടത്ത് സംഘം ഭീഷണി തുടരുന്നുണ്ട്. ഇവരെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും ആർക്കു മുൻപിൽ വേണമെങ്കിലും പറയാൻ തയാറാണ്. പക്ഷേ, എന്റെയും മൂന്ന് മക്കളുടെയും ജീവൻ അപകടത്തിലാണ്, ഞങ്ങളെ രക്ഷിക്കണം–സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാൻ ഇന്ത്യയിൽ നിന്ന് എൻെഎഎ സംഘം എത്തിയ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു ഷീജ. ഫൈസൽ ഫരീദിന്റെ പേര് വയനാട് സ്വദേശിയിൽ നിന്നും സംഘാംഗങ്ങളിൽ നിന്നും പലപ്രാവശ്യം കേട്ടിരുന്നുവെന്നും ഇവർ തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും ഷീജ വ്യക്തമാക്കി. 

-shahnaz-uae.jpg.image.845.440

ഷീജയുടെ കഥ

ഷാർജയിൽ തയ്യൽക്കടയും ബ്യൂട്ടി പാർലറും നടത്തിയാണ് കുടുംബം നോക്കുന്നത്. ഭർത്താവ് നേരത്തെ മറ്റൊരു വിവാഹം കഴിച്ച് മാറിപ്പോയി. 14 വർഷമായി യുഎഇയിലുള്ള ഇവർ ബിസിനസ് ചെയ്ത് സമാധാനപരമായ ജീവിതം നയിച്ചുവരികയായിരുന്നു. ഇതിനിടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നൽകി. മകൻ ഇപ്പോൾ യുഎഇയിൽ ജോലി അന്വേഷിക്കുന്നു. ഒന്‍പത് മാസം മുൻപാണ് യുഎഇയിലെ സ്വർണക്കടത്തു സംഘവുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് പരിചയപ്പെടുത്തിയ വയനാട് സ്വദേശിയായ സംഘത്തലവനുമായി സൗഹൃദത്തിലാകുന്നത്. ഇയാളുടെ പ്രേരണയിൽ നാട്ടിലെ വീടും പറമ്പും വിറ്റുകിട്ടിയ 48 ലക്ഷം രൂപയിൽ നിന്ന് 1.38 ലക്ഷം ദിർഹം (28 ലക്ഷത്തിലേറെ രൂപ)  സ്വർണക്കടത്തു 'ബിസിനസി'ൽ പങ്കാളിയാകാൻ നൽകുകയായിരുന്നു. മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസച്ചെലവുകൾക്കും ഉപകരിക്കുംവിധം പ്രതിദിനം വലിയൊരു സംഖ്യ ലാഭവിഹിതം നൽകാമെന്നു വാഗ്ദാനം ചെയ്തതിനാലാണ് ആ വാക്കുകളിൽ വീണുപോയതെന്ന് ഇവർ പറയുന്നു. നഷ്ടപ്പെട്ട വീടിനേക്കാളും വലിയ വീട് മാസങ്ങൾക്കകം പണിതുയർത്താൻ സാധിക്കുമെന്നു പറഞ്ഞും പ്രലോഭിപ്പിച്ചു.

ലാഭവിഹിതം ഒന്നിച്ച് നൽകിയാൽ മതിെയെന്നു പറഞ്ഞപ്പോൾ ആ കാലയളവിലെ ലാഭം കൂടി നൽകാമെന്നും ഉറപ്പു നൽകിയതോടെ മറ്റൊന്നും ആലോചിക്കാതെ യാതൊരു രേഖയുമില്ലാതെ പണം കൈമാറുകയായിരുന്നു. പിന്നീട് മൂത്ത മകളുടെ കല്യാണമായപ്പോൾ 93,000 ദിർഹം തിരികെ വാങ്ങി. ബാക്കി തുക ലാഭവിവിഹം ചേർത്ത് നാട്ടിൽ കൈമാറാമെന്നും വിശ്വസിപ്പിച്ചു. നേരത്തെ മൂന്ന് വിവാഹം കഴിച്ച സംഘത്തലവൻ മകൾ ഷഹ്നാസിനെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും സമ്മതിക്കാത്തതിനെ തുടർന്ന് തന്നോടും കുടുംബത്തോടും പക വീട്ടുകയാണെന്നും കൊല്ലുമെന്ന ഭയമുണ്ടെന്നും യുവതി പറയുന്നു. പാലക്കാട് ഹോട്ടലിൽ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതടക്കം നാട്ടിൽ പൊലീസിൽ പരാതി നൽകാൻ പോകുകയായിരുന്ന തന്നെ ആളുകളെ വിട്ട് തടയുകയും ചെയ്തു–ഷീജ കൂട്ടിച്ചേർത്തു.

sheeja-gold.jpg.image.845.440

 

ചെറിയ വരുമാനക്കാരെ കാരിയറാക്കാൻ സംഘങ്ങൾ

നാട്ടിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് ഷാർജയിലെ വില്ലയിൽ താമസിപ്പിച്ചാണ് കാരിയർമാരായി ഉപയോഗിക്കുന്നത്. സ്ത്രീകളാണ് അടുത്ത കാലത്തായി ഇതിന് കൂടുതലും ഉപയോഗിച്ചിരുന്നത്. സംഘത്തലവൻ ഒരിക്കൽ തന്റെ സഹോദരിയെയും മക്കളെയും കൊണ്ടുവന്ന് വൻതോതിൽ സ്വർണം കടത്തി.  യുഎഇയിൽ നിന്ന് ഗ്രോസറി, കഫ്റ്റീരിയ തുടങ്ങിയയിടങ്ങളിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന യുവാക്കളെയും ഇതിന് ഏർപ്പാടാക്കുന്നു. ഇവലെ വലവീശിപ്പിടിക്കാനും പ്രത്യേക പരിശീലനം നേടിയ ആളുകളുണ്ട്. ഗ്രോസറികളിലും മറ്റും ചെന്ന് പരിചയപ്പെട്ട് നാട്ടിലേയ്ക്ക് പോയി വരാൻ വിമാന ടിക്കറ്റും അരലക്ഷത്തോളം രൂപയുമാണ് ചുരുങ്ങിയത് ഒന്നര കിലോ സ്വർണം കൊണ്ടുപോയി കൃത്യമായി കൈമാറിയാൽ പ്രതിഫലം നൽകുക. പ്രോട്ടീൻ പൊടി കൂടി ചേർത്ത് കുഴമ്പുരൂപത്തിലാക്കി രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചാണ് കൊണ്ടുപോകുന്നത്. സംഘത്തലവൻ ഒരിക്കൽ അയാളുടെ സഹോദരിയെയും മക്കളെയും ഇതിന് ഉപയോഗിച്ചതായും ഷീജ വെളിപ്പെടുത്തുന്നു. ദെയ്റയിലെ ഒരു ജ്വല്ലറിയാണ് ഇതിനെല്ലാം കൂട്ടുനിൽക്കുന്നത്.

 

സാമൂഹിക പ്രവർത്തകനെ കുറിച്ച് അന്വേഷിക്കും: പ്രസിഡന്റ്

മൂത്തമകൾ ഇന്ത്യൻ കോൺസുലേറ്റിൽ നൽകിയ പരാതിയിന്മേൽ ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് ഷീജ പറഞ്ഞു. ഇവർ ഏർപ്പെടുത്തിയ ഷാർജ ഇന്ത്യൻ അസോസിയേഷനുമായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ ഫോൺ വിളിച്ചാൽ എടുക്കുന്നില്ല. എല്ലാവരെയും കള്ളക്കടത്തു സംഘം കൈയിലാക്കിയിരിക്കുകയാണെന്നും ഷീജ ആരോപിക്കുന്നു. 

എന്നാൽ, ഇൗ സാമൂഹിക പ്രവർത്തകനെ അറിയില്ലെന്നും അന്വേഷണം നടത്തുമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ അറിയിച്ചു. ദുബായിലെ മറ്റൊരു സാമൂഹിക പ്രവർത്തകൻ പ്രശ്നം തീർത്തു തരാം എന്ന് പറഞ്ഞ് ശല്യപ്പെടുത്തുന്നതായും വാട്സാപ്പിലേയ്ക്ക് തുടരെ സന്ദേശങ്ങളയക്കുന്നതായും ഷഹ്നാസ് പരാതിപ്പെട്ടു. 

 

സ്വർണം തിരിച്ചുതരാതെ പറ്റിച്ചെന്ന്; കാരിയറായിരുന്നില്ലെന്ന് ഷീജ

തങ്ങളുടെ കാരിയറായിരുന്ന ഷീജ കൈപ്പറ്റിയ ആറ് കിലോ സ്വർണം തിരികെ തരാതെ മുക്കിയതായി സ്വർണക്കടത്തുകാർ പുറത്തിറക്കിയ ശബ്ദസന്ദേശത്തിൽ പറയുന്നു. മാതാവിനോടൊപ്പം നാട്ടിലേയ്ക്ക് സ്വർണവുമായി പുറപ്പെട്ട ഷീജ ദുബായ് വിമാനത്താവളത്തിലെത്തിയ ശേഷം മാതാവിനെ യാത്രയാക്കി സ്വർണവുമായി തിരികെ ഷാർജയിലെത്തി ഒളിച്ചുകഴിയുകയായിരുന്നു എന്നാണ് ആരോപണം. ഷഹ്നാസിനെയും ചിത്രങ്ങൾ സഹിതം അപകീർത്തിപ്പെടുത്തുന്നുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...