ഒമാനിൽ രോഗവ്യാപനം കുറയുന്നു; രോഗമുക്തിയും കൂടി; ആശ്വാസം

PTI09-06-2020_000100B
SHARE

ഗൾഫ് മേഖലയിൽ കോവിഡ് രൂക്ഷമായിരുന്ന ഒമാനിൽ രോഗവ്യാപനം കുറയുന്നു. രോഗമുക്തി നിരക്ക് 87 ശതമാനമായി ഉയർന്നു. ഇതോടെ ആറ് ഗൾഫ് രാജ്യങ്ങളിലും രോഗമുക്തി നിരക്ക് 85 ശതമാനത്തിലധികമായി. സൌദിഅറേബ്യയിൽ ഇന്ന് 35 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3,055 ആയി.

മറ്റ് അഞ്ചു ഗൾഫ് രാജ്യങ്ങളിലും ആശ്വാസവാർത്തകൾ പുറത്തുവരുമ്പോഴും ഒമാനിൽ രോഗവ്യാപനം തുടരുന്നതായിരുന്നു ആശങ്കപ്പെടുത്തിയിരുന്നത്. തുടർന്ന് രണ്ടാം ഘട്ട ലോക്ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തു. ലോക്ഡൌൺ അവസാനിക്കാൻ ഒരുദിവസം ബാക്കിനിൽക്കെയാണ് പെരുന്നാൾ അവധിക്കുശേഷം പുതിയ കോവിഡ് കണക്കുകൾ പുറത്തുവിട്ടത്. 427 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരായ 80,713 പേരിൽ 87ശതമാനവും രോഗമുക്തരായി. 9,311 പേരാണിനി ചികിൽസയിലുള്ളത്. നാല് പേർകൂടി മരിച്ചതോടെ ആകെ മരണം 492 ആയി. 

സൌദിയിൽ തീവ്രപരിചരണവിഭാഗത്തിൽ 1,992 പേരടക്കം 34,082 പേരാണിനി ചികിൽസയിലുള്ളത്. ഖത്തറിൽ 97 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ ഖത്തറിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 88ശതമാനം രോഗമുക്തി നിരക്കുള്ള കുവൈത്തിൽ 7,966 പേരും 93 ശതമാനം രോഗമുക്തി നിരക്കുള്ള ബഹ്റൈനിൽ 2,782 പേരുമാണിനി ചികിൽസയിലുള്ളത്. യുഎഇയിൽ 50,729 പേർക്ക് നടത്തിയ പരിശോധനയിൽ 239 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 90 ശതമാനം രോഗമുക്തി നിരക്കുള്ള യുഎഇയിൽ 5,752 പേരാണ് ചികിൽസയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...