അജ്മാനിലെ തീപിടുത്തം; കത്തിയത് മലയാളികളുടേതടക്കം കടകൾ

ajman
SHARE

ഇന്നലെ തീപിടുത്തമുണ്ടായ അജ്മാനിലെ ഇറാനിയൻ മാർക്കറ്റിൽ കത്തിനശിച്ചത് മലയാളികളുടേതടക്കം 125 കടകൾ. മുന്നൂറിലധികം കടകളാണ് അജ്മാൻ വ്യവസായ മേഖലയിലെ ഈ വാണിജ്യ കേന്ദ്രത്തിലുണ്ടായിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായതെന്ന് മലയാളികളായ കട ഉടമകൾ പറയുന്നു.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് അജ്മാൻ വ്യവസായ മേഖലയിലെ ഇറാനിയൻ മാർക്കറ്റിൽ തീപിടുത്തമുണ്ടായത്. കോവിഡ് വ്യാപനത്തെത്തുടർന്ന് അഞ്ചു മാസമായി അടച്ചിട്ടിരുന്ന കടകൾ ഈ മാസം പതിനഞ്ചോടെ തുറക്കാനിരിക്കെയാണ് അപകടം. അറ്റകുറ്റപണികൾക്കിടെയാണ് തീപടർന്നതെന്നാണ് നിഗമനം. 125 കടകൾ കത്തിനശിച്ചതായും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. മലയാളികളുടെ 25 ഓളം സ്ഥാപനങ്ങളാണിവിടെയുള്ലത്. ബെഡ്, തലയിണ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ ഭൂരിപക്ഷവും തീയിൽ കത്തിയമർന്നു. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളും കടഉപകരണങ്ങളുമാണ് കത്തിനശിച്ചതെന്ന് മലയാളികളായ കടക്കാർ പറയുന്നു. 

കോവിഡിനെ അതിജീവിച്ച് വീണ്ടും പൂർവസ്ഥിതിയിലേക്ക് മടങ്ങാനുള്ള ഇവരുടെ ശ്രമമാണ് തീ വിഴുങ്ങിയത്. അതിനാൽ തന്നെ വീണ്ടും ദുരിതത്തിലായതിൻറെ സങ്കടത്തിലാണ് മലയാളികളടക്കം ഇവിടെ ജോലി ചെയ്യുന്നവർ. 

MORE IN GULF
SHOW MORE
Loading...
Loading...