‘ഉടനേ കഴുത്തെന്റേതറുക്കൂ ബാപ്പാ..; ഈ അമ്മക്കും മകള്‍ക്കും കയ്യടി: വിഡിയോ

mother-daughter
SHARE

പ്രവാസികൾക്ക് ബലിപെരുന്നാൾ കാലത്ത് മലയാളി മാതാവും മകളും പാടിയ മാപ്പിളപ്പാട്ട് സമൂഹ മാധ്യമങ്ങളിൽ കയ്യടികളില്‍ നിറഞ്ഞു. പ്രവാചകനായ ഇബ്രാഹാമിന്‍റെ ജീവിതം പറയുന്ന ‘ഉടനേ കഴുത്തെന്റേതറുക്കൂ ബാപ്പാ... ഉടയോൻ തുണയില്ലേ നമുക്ക് ബാപ്പാ..’ എന്ന് പാട്ടിനാണ് വരവേല്‍പ്.

യുഎഇയിലെ  റാസൽഖൈമയിൽ സംഗീത അധ്യാപികയായ കണ്ണൂർ മാങ്ങാട് സ്വദേശിനി സവിതാ മഹേഷ്, മകളും പത്താം ക്ലാസ് വിദ്യാർഥിയുമായ ലക്ഷ്മി മഹേഷ് എന്നിവരാണ്  പാട്ടു ആലപിച്ചത്.  റാസൽഖൈമയിലെ റേഡിയോ ഏഷ്യയിൽ ജോലി ചെയ്യുന്ന മഹേഷ് കണ്ണൂരിന്റെ ഭാര്യയാണ് സവിത. അന്തരിച്ച കവിയും ഗാനരചയിതാവുമായ പി.ടി.അബ്ദുറഹ്മാനാണ് ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ.. എന്ന മാപ്പിളപ്പാട്ട് രചിച്ചത്. സംഗീതം: വടകര കൃഷ്ണദാസ്.

MORE IN GULF
SHOW MORE
Loading...
Loading...