സൗദിയിൽ കോവിഡ് വ്യാപനവും മരണനിരക്കും കുറയുന്നു

SAUDI-HEALTH-VIRUS
SHARE

സൗദിഅറേബ്യയിൽ കോവിഡ് വ്യാപനവും മരണനിരക്കും കുറയുന്നു. ആറ് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിൽ താഴെയാണെന്നത് ആശ്വാസകരമാണ്. അതേസമയം, ഒമാൻ ഒഴികെ അഞ്ച് ഗൾഫ് രാജ്യങ്ങളിലും രോഗമുക്തി നിരക്ക് 85 ശതമാനത്തിലും മുകളിലാണ്. സൌദിയിൽ ആശ്വാസമേകുന്ന കോവിഡ് കണക്കുകളാണ് ആറ് ദിവസമായി പുറത്തുവരുന്നത്. രണ്ടാഴ്ചയ്ക്ക് മുൻപ് വരെ പ്രതിദിനം അയ്യായിരത്തോളം രോഗബാധിതരുണ്ടായിരുന്ന രാജ്യത്ത് ആറ് ദിവസമായി രോഗബാധിതരുടെ എണ്ണം രണ്ടായിരത്തിൽ താഴെയാണ്. 

1686 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 4460 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ  രോഗമുക്തി നിരക്ക് 85 ശതമാനമായി ഉയർന്നു. തീവ്രപരിചരണവിഭാഗത്തിൽ 2033 പേരടക്കം 37,381 പേരാണ് സൌദിയിൽ ഇനി ചികിൽസയിലുള്ളത്. അഞ്ച് ദിവസമായി മുപ്പതിൽ താഴെ മരണങ്ങളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്.  ഖത്തറിൽ 97 ശതമാനമാണ് രോഗമുക്തി നിരക്ക്. 3144 പേരാണ് ഇനി ചികിൽസയിലുള്ളത്. 86 ശതമാനം രോഗമുക്തി നിരക്കുള്ള കുവൈത്തിൽ 8578 പേർ ചികിൽസയിലുണ്ട്. യുഎഇയിൽ 54,000 പേർക്ക് നടത്തിയ പരിശോധനയിൽ 283 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6246 പേരാണ് ചികിൽസയിലുള്ളത്. രോഗമുക്തി നിരക്ക് 89 ശതമാനമായി ഉയർന്നു. 91 ശതമാനം രോഗമുക്തി നിരക്കുള്ള ബഹ്റൈനിൽ 3251 പേരാണ് ഇനി ചികിൽസയിലുള്ളത്. അതേസമയം, ഒമാനിൽ പെരുന്നാൾ അവധികാരണം പുതിയ കോവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. 

MORE IN GULF
SHOW MORE
Loading...
Loading...