സൗദിയിൽ ഇരുപത്തൊൻപത് മരണം; പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്

gulf
SHARE

കോവിഡ് ബാധിച്ച് സൌദിഅറേബ്യയിൽ ഇരുപത്തൊൻപതും ഒമാനിൽ ഒൻപതുപേരും കൂടി മരിച്ചു. ഒമാനിൽ മരണസംഖ്യ 402 ആയി. സൌദിയിൽ കോവിഡ് രോഗികളുടെ പ്രതിദിനകണക്കിൽ ഒന്നരമാസത്തിനിടെ ഇന്ന് ഏറ്റവും കുറവ് രേഖപ്പെടുത്തി. അതേസമയം, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ രോഗമുക്തി നിരക്ക് 90 ശതമാനത്തിനും മുകളിലാണ്.

സൌദിയിൽ തുടർച്ചയായ രണ്ടാം ദിവസവും മുപ്പതിൽ താഴെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 29പേർകൂടി മരിച്ചതോടെ ആകെ മരണം 2789 ആയി. 2688 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നിരക്ക് 83 ശതമാനമായി. തീവ്രപരിചരണ വിഭാഗത്തിൽ 2103 പേരടക്കം 42,418 പേരാണ് സൌദിയിൽ ഇനി ചികിൽസയിലുള്ളത്. ഒമാനിൽ 15 ദിവസത്തിനിടെ 143 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 18915 പേരാണ് ഇനി ചികിൽസയിലുള്ളത്. 75 ശതമാനമാണ് രോഗമുക്തി നിരക്ക്. ഗൾഫിൽ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കുള്ള ഖത്തറിൽ 3110 പേരാണ് ഇനി ചികിൽസയിലുള്ളത്.

കുവൈത്തിൽ രോഗമുക്തി നിരക്ക് 85 ശതമാനമായി. തീവ്രപരിചരണവിഭാഗത്തിൽ 124 പേരടക്കം 9026പേരാണ് കുവൈത്തിൽ ചികിൽസയിലുള്ളത്. യുഎഇയിൽ 43,000 പേർക്ക് പരിശോധന നടത്തിയതിൽ 369 പേർക്ക് രോഗം സ്ഥിരീകരിച്ചു. 88ശതമാനം രോഗമുക്തി നിരക്കുള്ള യുഎഇയിൽ 6294 പേരാണ് ചികിൽസയിലുള്ളത്. ബഹ്റൈനിൽ 91 ശതമാനമാണ് രോഗമുക്തി നിരക്ക്. 3231 പേർ ചികിൽസയിലുണ്ട്. 

MORE IN GULF
SHOW MORE
Loading...
Loading...