ഖത്തറിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻറെ മൂന്നാം ഘട്ടത്തിന് തുടക്കം

qatar1
SHARE

ഖത്തറിൽ കോവിഡ് നിയന്ത്രണത്തിൻറെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻറെ മൂന്നാം ഘട്ടത്തിന് തുടക്കം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ 80ശതമാനം ജീവനക്കാർക്ക് ഹാജരാകാം. 300 പള്ളികൾ കൂടി തുറക്കും. അതേസമയം, രണ്ടരമാസത്തെ ലോക്ഡൌണിന് ശേഷം കുവൈത്തിലെ ഫർവാനിയയിൽ നിയന്ത്രണങ്ങൾ പിൻവലിച്ചു.

ഖത്തറിൽ നാലു ഘട്ടമായാണ് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്. ഔട്ട്‌ഡോര്‍ വേദികളില്‍ പരമാവധി 30 പേര്‍ക്കും ഇന്‍ഡോര്‍ വേദികളില്‍ 10 പേര്‍ക്കും ഒത്തുകൂടാൻ അനുമതിയുണ്ടാകുമെന്നതാണ് മൂന്നാം ഘട്ടത്തിലെ പ്രധാനഇളവ്. ഷോപ്പിങ് മാളുകൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തനം തുടരാം, എന്നാൽ 12 വയസിനു താഴെയുള്ളവർക്ക് പ്രവേശനാനുമതിയുണ്ടാകില്ല. ഒരു മുറിയിൽ 10 പേരിൽ കൂടുതൽ ചേർന്നുള്ള യോഗങ്ങൾ പാടില്ല. സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്ക് 80ശതമാനം ശേഷിയിൽ പ്രവർത്തനം തുടങ്ങാനും അനുമതി നൽകിയിട്ടുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവക്ക് 30 ശതമാനം ശേഷിയില്‍ തുറന്ന് പ്രവര്‍ത്തിക്കാം. കാണികളില്ലാതെ കായികപരിപാടികൾക്കും അനുമതിയുണ്ട്. 300 പള്ളികൾക്കാണ് ഈ ഘട്ടത്തിൽ തുറക്കാൻ അനുമതിയുള്ളത്. ഈദ് നമസ്കാരത്തിനും വെള്ളിയാഴ്ച പ്രാർഥനകൾക്കും ചില പള്ളികളിൽ മാത്രം അനുമതി നൽകും. നിയന്ത്രണങ്ങളോടെ ചില ഈദ് പ്രാർഥനാ സ്ഥലങ്ങളും തുറക്കും. എന്നാൽ, കോവിഡ് ലക്ഷണങ്ങളുള്ളവർ, 60 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവർ വീടുകളിൽ തന്നെ പ്രാർഥന തുടരണമെന്നാണ് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിൻറെ നിർദേശം. അതേസമയം, കുവൈത്തിൽ അടച്ചിട്ടിരുന്ന ഫർവാനിയ മേഖല തുറന്നത് പ്രവാസിമലയാളികൾക്കടക്കം ആശ്വാസകരമായി.കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് ലോക്ഡൌൺ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചത്.

MORE IN GULF
SHOW MORE
Loading...
Loading...