കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം; പ്രതീക്ഷയോടെ യുഎഇ

covid-vaccine
SHARE

യുഎഇയിൽ കോവിഡ് വാക്സിൻറെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു. 20 രാജ്യക്കാരായ പതിനായിരത്തിലേറെപ്പേരാണ് പരീക്ഷണത്തിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൈനയുമായി സഹകരിച്ചുള്ള വാക്സിൻ പരീക്ഷണത്തിൻറെ ആദ്യ രണ്ടു ഘട്ടങ്ങൾ വിജയകരമായിരുന്നുവെന്ന് അബുദാബി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ആബുദാബി ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി സിനോഫാം, അബുദാബി ആസ്ഥാനമായ നിർമിതബുദ്ധി സ്ഥാപനം ഗ്രൂപ്പ് 42  എന്നിവർ ചേർന്നാണ് കോവിഡ് വാക്സിൻ പരീക്ഷണം നടത്തുന്നത്. അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്‍ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദാണ് സ്വയം സന്നദ്ധനായി ആദ്യം കോവിഡ് വാക്സിൻ പരീക്ഷണത്തിന് തയ്യാറായത്. ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങളും ചൈനയിൽ നടത്തിയതിന് ശേഷമാണ് മൂന്നാം ഘട്ടപരീക്ഷണങ്ങൾ അബുദാബിയിൽ തുടങ്ങിയത്. വാക്സിൻ സ്വീകരിക്കുന്നവർ 42 ദിവസം നിരീക്ഷണത്തിലായിരിക്കും. ഇതിനിടെ 17 തവണയെങ്കിലും പരീക്ഷണകേന്ദ്രത്തിൽ നേരിട്ടെത്തണം. ഈ കാലായളവിൽ രാജ്യത്തിന് പുറത്തേക്ക് പോകാനാകില്ല. 18 ഉം 60 നും ഇടയിൽ പ്രായമുള്ല മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തവരിലാണ് പരീക്ഷണം നടത്തുന്നത്. അതേസമയം, പ്രവാാസികളടക്കം കൂടുതൽ പേർ പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വരണമെന്ന് ആരോഗ്യവകുപ്പ് ചെയർമാൻ അബ്ദുല്ല അൽ ഹമീദ് പറഞ്ഞു. 4humanity.ae എന്ന വെബ്സൈറ്റ് വഴിയോ 02 819 1111 എന്ന നമ്പരിൽ വിളിച്ചോ പരീക്ഷണത്തിനായി റജിസ്റ്റർ ചെയ്യാം.

MORE IN GULF
SHOW MORE
Loading...
Loading...