യുഎഇയിൽ നിന്ന് അർഹരായവർക്ക് നാട്ടിലെത്താം; സൗജന്യ യാത്ര ഒരുക്കി കൂട്ടായ്മ

expat
SHARE

യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്കായി സൌജന്യ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുന്നു. കേരളത്തിലെ കോളജ് പൂർവവിദ്യാർഥികളുടെ യുഎഇയിലെ കൂട്ടായ്മയായ അക്കാഫ് വൊളന്റിയർ ഗ്രൂപ്പാണ് അർഹരായവർക്ക് സൌജന്യ യാത്രയൊരുക്കുന്നത്. മലയാള മനോരമ വായനക്കാർക്കാരായ ഏതാനംപേർക്കും ഈ വിമാനത്തിൽ അവസരം ലഭിക്കും. 

 ജോലി നഷ്ടപ്പെട്ടതടക്കമുള്ള കാരണങ്ങളാൽ സാമ്പത്തിക ബുദ്ധിമുട്ട്മൂലം നാട്ടിൽ പോകാനാകാതെ യുഎഇയിൽ കഴിയുന്നവർക്കുവേണ്ടിയാണ് അക്കാഫ്  വൊളന്റിയർ ഗ്രൂപ്പ് സൌജന്യ യാത്ര ഏർപ്പാടാക്കുന്നത്.  25ന് ഉച്ചക്ക് 12.30 ന് കൊച്ചിയിലേക്ക് ഫ്ലൈദുബായ് വിമാനത്തിലായിരിക്കും യാത്ര. മനോരമ വായനക്കാരും പ്രേക്ഷകരുമായ ഏതാനും പേർക്കും ഈ വിമാനത്തിൽ  അവസരം ലഭിക്കും. 

ടിക്കറ്റിനായി www.akcaf.org യിൽ റജിസ്റ്റർ ചെയ്ത് റഫറൻസ് കോളത്തിൽ ‘മനോരമ’ എന്ന് രേഖപ്പെടുത്തണം.  പ്രത്യേകസമിതി അപേക്ഷകൾ പരിഗണിച്ച് അർഹരായവരെ കണ്ടെത്തും.

ഇതിനോടകം ആറ് ചാർട്ടേഡ് വിമാനങ്ങൾ വഴി രണ്ടായിരത്തിലധികം പേരെ അക്കാഫ് വൊളിന്റിയർ ഗ്രൂപ്പ് നാട്ടിലെത്തിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ഈ സർവീസുകളിലും സൗജന്യ യാത്രയോ നിരക്ക് ഇളവോ നൽകിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...