കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം യുഎഇയിലേക്ക് വിമാനസർവീസുകൾ ഇന്ന് തുടങ്ങുന്നു

kerala-uae-flight
SHARE

കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം ഇതാദ്യമായി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഇന്ന് വിമാനസർവീസുകൾ തുടങ്ങുന്നു. വന്ദേഭാരത് വിമാനങ്ങളും പ്രത്യേകം ചാർട്ടർ ചെയ്ത വിമാനങ്ങളുമാണ് സർവീസ് നടത്തുന്നത്. കേരളത്തിൽ നിന്ന് ഇന്ന് മൂന്ന് സർവീസുകളാണ് യുഎഇയിലേക്കുള്ളത്.

ആദ്യഘട്ടമായി ഇന്നു മുതൽ 26ആം തീയതി വരെയാണ് യുഎഇയിൽ റസിഡൻസ് വീസയുള്ള ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് മടങ്ങിപ്പോകാൻ അനുമതിയുള്ളത്. കേരളത്തില്‍ നിന്നുളള ആദ്യ വിമാനം തിരുവനന്തപുരത്ത് നിന്ന് രാവിലെ 10.15ന് പുറപ്പെടും. ഒരു മണിയോടെ ദുബായിലെത്തും. 10.40നാണ് കരിപ്പൂരില്‍ നിന്ന് ഷാർജയിലേക്കുള്ള വിമാനം. 11 മണിക്ക് കണ്ണൂരില്‍ നിന്ന് ദുബായിലേക്കുള്ള വിമാനവും പുറപ്പെടും. ഡൽഹിയിൽ നിന്നും ഇന്ന് രണ്ടുവിമാനങ്ങൾ യുഎഇയിലേക്ക് സർവീസ് നടത്തുന്നുണ്ട്. എമിറേറ്റ്സ്, ഫ്ളൈദുബായ്, എയർ അറേബ്യ എന്നീ വിമാനകമ്പനികളും ഈ ദിവസങ്ങളിൽ കേരളത്തിൽ നിന്ന് യുഎഇയിലേക്ക് സർവീസ് നടത്തുന്നുണ്ട്.  ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വെബ്സൈറ്റിൽ  പേര് റജിസ്റ്റർ ചെയ്ത, യുഎഇ റസിഡൻസ് വീസയുള്ളവർക്ക് മാത്രമാണ് യുഎഇയിലേക്ക് മടങ്ങിവരാൻ അനുമതി. വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവളത്തിൽ ഹാജരാക്കണം. കേരളത്തിലെ 22 കേന്ദ്രങ്ങളിൽ നിന്നുള്ള പരിശോധനാഫലമാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. വന്ദേഭാരത് ദൌത്യത്തിൻറെ ഭാഗമായി 26 വരെ 52 വിമാനങ്ങളാണ് കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി യുഎഇയിലേക്കെത്തുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...