ജബൽഅലിയിൽ കൗതുക കാഴ്ച; അപൂർവയിനത്തിൽപ്പെട്ട 18 ആമകളെ കടലിലേക്കയച്ചു

tortois
SHARE

ദുബായ് ജബൽഅലി വന്യജീവി സംരക്ഷണകേന്ദ്രത്തിൽ വിരിഞ്ഞിറങ്ങിയ അപൂർവയിനത്തിൽപ്പെട്ട 18 ആമകളെ കടലിലേക്കയച്ചു. രണ്ട് ഇനം ആമകളെയാണ്  പ്രത്യേകസംരക്ഷണമൊരുക്കി വിരിയിച്ചത്. അതേസമയം, ഖത്തറിൽ സമുദ്രസമ്പത്ത് വർധിപ്പിക്കുന്നതിനായി, പ്രത്യേകം വിരിയിച്ച 20,000 ഹമൂർ മത്സ്യകുഞ്ഞുങ്ങളെയും കടലിൽ നിക്ഷേപിച്ചു.

ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഏഴ് ഗ്രീൻ ആമകളെയും 11 ഹോക്സ്ബിൽ ആമകളെയുമാണ് കടലിലേക്കയച്ചത്. ജബൽഅലി വന്യജീവി സംരക്ഷണകേന്ദ്രത്തിൽ പ്രത്യേകം പരിപാലിച്ച് വളർത്തിയതാണ് അപൂർവഇനത്തിലുള്ള ഈ ആമകൾ. 52 കുഞ്ഞ് ആമകളെയാണ് ഇതുവരെ ജബൽ അലി വന്യജീവിസംരക്ഷണകേന്ദ്രത്തിൽ നിന്ന് കടലിലേക്കയച്ചത്. ബുർജ് അൽ അറബ് ടർട്ടിൽ റിഹാബിലിറ്റേഷൻ സെന്റർ, എമിറേറ്റ്സ് മറൈൻ എൻവയൺമെന്റൽ ഗ്രൂപ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പദ്ധതി. അതേസമയം, ഖത്തറിൽ റാസ് മത്ബക്കിലെ അക്വാറ്റിക് ഗവേഷണ കേന്ദ്രത്തിൽ ഉൽപാദിപ്പിച്ച 20,000 ത്തോളം ഹമൂർ മത്സ്യക്കുഞ്ഞുങ്ങളെ കടലിലേക്ക് അയച്ചത്. രാജ്യത്തിന്റെ സമുദ്രമത്സ്യ സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി തുടങ്ങിയ കേന്ദ്രത്തിലെ ആദ്യ ബാച്ച് മത്സ്യക്കുഞ്ഞുങ്ങളാണിവ. മുട്ട വിരിയിച്ച് ചെമ്മീൻ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനുള്ള പ്രത്യേക കേന്ദ്രവും ഉടൻ തുറക്കും. ആഭ്യന്തര മന്ത്രാലയത്തിലെ തീര, അതിർത്തി സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന്റെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...