മടങ്ങിയെത്തുന്ന വിദേശികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; യുഎഇ

uae-covid-2
SHARE

യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ദേശീയദുരന്തനിവാരണ അതോറിറ്റി.  യുഎഇ സർക്കാർ അംഗീകരിച്ച കേന്ദ്രങ്ങളിൽ, യാത്രക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ ലഭിച്ച സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. അതേസമയം, യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനും കോവിഡ് നെഗറ്റീവ് രേഖ നിർബന്ധമാക്കി.

ജൂലൈ ഒന്ന് മുതൽ യുഎഇയിലേക്ക് മടങ്ങിവരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നാണ് നിർദേശം. യുഎഇ സർക്കാരിൻറെ അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് യുഎഇ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നടത്തും. 17 രാജ്യങ്ങളിലായി 107 അംഗീകൃത പരിശോധനാകേന്ദ്രങ്ങളാണുള്ളതെന്നും അതോറിറ്റി വ്യക്തമാക്കി. പരിശോധനാകേന്ദ്രങ്ങളുടെ വിവരം smartservices.ica.gov.ae എന്ന വെബ്സൈറ്റിലൂടെ അറിയിക്കും. 

അതേസമയം, നിലവിൽ ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ മലയാളികളടക്കം ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് മടങ്ങാൻ ഇനിയും കാത്തിരിക്കണം. അതിനിടെ, യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനും കോവിഡ് നെഗറ്റീവ് രേഖ നിർബന്ധമാക്കി. 48 മണിക്കൂറിനുള്ളിൽ ലഭിച്ച പരിശോധനാഫലമാണ് ചെക്പോസ്റ്റുകളിൽ കാണിക്കേണ്ടത്. അൽഹുസൻ ആപ്പ്, ആശുപത്രികൾ അയക്കുന്ന എസ്.എം.എസ് എന്നിവയും രേഖകളായി പരിഗണിക്കും. ചരക്ക്, തപാൽ എന്നിവയുടെ സഞ്ചാരത്തിന് ഇത് ബാധകമല്ല. മാസ്ക് ധരിക്കുക, വാഹനത്തിനുള്ളിൽ സാമൂഹിക അകലം തുടങ്ങിയവ നിർബന്ധമായും  പാലിച്ചിരിക്കണമെന്നും നിർദേശമുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...