കോവിഡ് പോരാളികൾക്ക് ആദരവുമായി ദുബായ്; മലയാളികൾക്ക് അഭിമാനം

gulf
SHARE

ദുബായിൽ കോവിഡ് പ്രതിരോധത്തിൻറെ മുന്നണിപ്പോരാളികളായവർക്ക് ആദരവ്. ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ എന്നിവരെയാണ് ആദരിച്ചത്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സാന്നിധ്യത്തിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എന്നിവരാണ് സംയുക്തമായി ചടങ്ങ് സംഘടിപ്പിച്ചത്. 

ദുബായ് അൽ വർസാനിലെ രണ്ട് ഐസൊലേഷൻ കേന്ദ്രങ്ങളിലെ 1500 ലേറെ കോവിഡ് രോഗികളെ പരിചരിച്ചവരെയാണ് പ്രത്യേകം ആദരിച്ചത്. ദുബായ് ഹെല്‍ത്ത് അതോറിറ്റി നിർദേശിച്ച പ്രോട്ടോകോൾ പ്രകാരം ഗുരുതരാവസ്ഥയിലുളള രോഗികളുടെ പരിചരണം, ഐസൊലേഷൻ, ക്വാറൻറീൻ, ചികിൽസ എന്നിവ ഫലപ്രദമായ രീതിയിൽ നിർവഹിച്ച് എല്ലാവർക്കും രോഗംഭേദമായിരുന്നു. രണ്ട് കെട്ടിട സമുച്ചയങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 750 കിടക്കകളുള്ള അൽ വർസാനിലെ ഹിന്ദ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലെ ഈ സംവിധാനം മാതൃകാ ഐസൊലേഷൻ കേന്ദ്രമായാണ് പരിഗണിക്കപ്പെടുന്നത്. ഇവിടെ പ്രവർത്തിച്ച മലയാളികളടക്കം ഡോക്ടർമാർ, നഴ്സസ്, കെ.എം.സി.സി സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ ആദരം ഏറ്റുവാങ്ങി.  

ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ മുഹമ്മദ് മത്താർ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷാ മൂപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

MORE IN GULF
SHOW MORE
Loading...
Loading...