യുഎഇ റസിഡൻസ് വീസയുള്ളവർക്ക് ദുബായിലേക്ക് മടങ്ങിവരാൻ അനുമതി

visa
SHARE

യുഎഇ റസിഡൻസ് വീസയുള്ളവർക്ക് ദുബായിലേക്ക് മടങ്ങിവരാൻ അനുമതി. അടുത്തമാസം ഏഴു മുതൽ ദുബായ് വിമാനത്താവളം വഴി വിനോദസഞ്ചാരികളെ സ്വീകരിച്ചു തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ഔദ്യോഗികമായി വിമാനസർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾക്ക് തിരിച്ചുവരാനാവുക എന്നതിനാൽ, മലയാളികളടക്കം ഇന്ത്യക്കാർക്ക് ദുബായിലെത്താൻ ഇനിയും കാത്തിരിക്കണം. അതേസമയം ദുബായിലേക്ക് ഉടന്‍ വിമാനസര്‍വീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു

ദുബായ് താമസ കുടിയേറ്റ വകുപ്പിന്‍റെ വെബ് സൈറ്റില്‍ പേര് റജിസ്ടര്‍ ചെയ്തവര്‍ക്കാണ് യാത്ര അനുമതി. താമസവീസയിലുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ വിമാനത്താവളത്തിൽ പിസിആര്‍ ടെസ്റ്റ് നടത്തും. കൊവിഡ് 19 പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ 14 ദിവസത്തേക്കാണ് ക്വാറന്റീന്‍. വീടുകളില്‍ സ്വന്തമായി ഒരു മുറിയും ശുചിമുറിയും ഉള്ളവര്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിക്കും.അല്ലാത്തവര്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ പോകണം. ഇതിനുള്ള ചിലവ് അവരവര്‍ വഹിക്കണം. ജുലൈ 7 മുതല്‍ വിനോദസഞ്ചാരികള്‍ക്കും ദുബായിലെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുൻപ് ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.  അല്ലെങ്കില്‍ ദുബായ് വിമാനതാവളത്തില്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ 14 ദിവസത്തെ ക്വാറന്റീനിലേക്ക് മാറ്റും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യുന്നവരും മടങ്ങിയെത്തുന്നവരും വിമാനതാവളത്തില്‍ എത്തിയാല്‍ കൊവിഡ്19 DXB  ആപ്പ് നിര്‍ബന്ധമായും ഇൻസ്റ്റോൾ ചെയ്തിരിക്കണം.

MORE IN GULF
SHOW MORE
Loading...
Loading...