ശ്യാമിനെ ദുബായില്‍ കോവിഡ് കൊണ്ടുപോയി; തളര്‍ന്നുവീണ് അച്ഛന്‍

syam
SHARE

മകനെ കോവിഡ് കവർന്നതിന്റെ ആഘാതത്തിൽ ഇപ്പോഴും ആശുപത്രിയിലാണ് കൊല്ലം അഴീക്കൽ സ്രായിക്കാട് കളത്തിൽ ശങ്കർദാസ്. 5 വർഷമായി ദുബായിലുള്ള മകൻ ശ്യാംദാസ് (37) മരിച്ചത് ഈ മാസം മൂന്നിന്. ‘ ദിവസം മൂന്നു തവണയെങ്കിലും അമ്മാവൻ അവനെ വിളിക്കും. കിട്ടാതിരുന്നാൽ എന്നെ വിളിച്ചു കാര്യം തിരക്കും,’ ശ്യാമിന്റെ അജ്മാനിലുള്ള ബന്ധു ശ്രീജിത് ശശാങ്കൻ പറയുന്നു.

കോൺക്രീറ്റ് റെഡിമിക്സ് പ്ലാന്റ് ഓപ്പറേറ്ററായിരുന്ന ശ്യാം ഏതാനും മാസം മുൻപു ജോലി പോയിട്ടും നാട്ടിലേക്കു മടങ്ങാനാകാതെ ദുബായിൽ തങ്ങേണ്ടിവന്ന ആയിരക്കണക്കിനു പ്രവാസികളിൽ ഒരാളാണ്. ഭാര്യ നീതു. ഒരു കുഞ്ഞുണ്ട്. ‘നാട്ടിലേക്കു മടങ്ങി വീട് പുതുക്കിപ്പണിത് അവിടെ എല്ലാവരുമൊത്ത് കഴിയണമെന്നായിരുന്നു അവന്റെ ആഗ്രഹം. അവന്റെ കമ്പനി എന്തെങ്കിലും സഹായം ചെയ്യുമോഎന്നു പോലും അറിയില്ല. ചെയ്താൽ നന്നായിരുന്നു. ഇല്ലെങ്കിൽ സ്ഥിതി വളരെ കഷ്ടമാണ്,’ ശ്രീജിത്തിന്റെ വാക്കുകൾ.

ഭവനവായ്പ എഴുതിത്തള്ളണം

ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച പാവപ്പെട്ട പ്രവാസികളുടെ ഭവന വായ്പ ഉൾപ്പടെയുള്ളവ എഴുതിത്തള്ളണമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനു സഹായം നൽകണമെന്നും സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി. വായ്പ തിരിച്ചടയ്ക്കാൻ മിക്ക കുടുംബാംഗങ്ങൾക്കും ശേഷിയില്ല. പണക്കാരുടെ എത്രയോ വായ്പകൾ എഴുതിത്തള്ളുന്നു.നേരത്തെ പ്രവാസി സംഘടനകളും മറ്റും കാര്യമായ സഹായവുമായി വരുമായിരുന്നു. ഇപ്പോൾ അതിനും സാധ്യത കുറഞ്ഞു. നോർക്ക ഈ സമയത്താണ് അർഹിക്കുന്ന സഹായം നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

MORE IN GULF
SHOW MORE
Loading...
Loading...