കോവിഡ്; നഴ്സ് അടക്കം ഗൾഫിൽ മൂന്ന് മലയാളികൾകൂടി മരിച്ചു

deathnurse
SHARE

സൗദി അറേബ്യയിൽ നഴ്സ് അടക്കം ഗൾഫിൽ മൂന്ന് മലയാളികൾകൂടി മരിച്ചു. കോതമംഗലം കീരംപാറ സ്വദേശി ബിജി ജോസാണ് ദമാമിൽ കോവിഡ് ബാധിച്ച് മരിച്ചത്. 25 വർഷമായി അൽ ഹസയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു. കൊല്ലം പട്ടാഴി സ്വദേശി രാമചന്ദ്രൻ ആചാരി സൌദിയിലെ റിയാദിലാണ് മരിച്ചത്. 63 വയസായിരുന്നു. കേളീ കലാസാംസ്കാരികവേദി പ്രവർത്തകനായിരുന്നു. ഇതോടെ സൌദിയിൽ മരിച്ച മലയാളികളുടെ എണ്ണം 94 ആയി. തൃശൂർ വലപ്പാട് സ്വദേശി അദീബാണ് ഒമാനിലെ മസ്ക്കറ്റിൽ മരിച്ചത്. 60 വയസായിരുന്നു. 35 വർഷമായി ഒമാനിൽ പ്രവാസിയായിരുന്ന അദീബ് ഒരാഴ്ചയായി കോവിഡ് ചികിൽസയിലായിരുന്നു. ഇതോടെ ഒമാനിൽ മരിച്ച മലയാളികളുടെ എണ്ണം 10 ആയി. 260 മലയാളികളാണ് ആറ് ഗൾഫ് രാജ്യങ്ങളിലായി ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 

MORE IN GULF
SHOW MORE
Loading...
Loading...