ഫുജൈറ തീരത്ത് ഒരു വർഷത്തിനിടെ വച്ചുപിടിപ്പിച്ചത് 9,000 കൃതൃമപവിഴപുറ്റുകൾ

coral-reef
SHARE

യുഎഇയിലെ ഫുജൈറ തീരത്ത് ഒരു വർഷത്തിനിടെ വച്ചുപിടിപ്പിച്ചത് 9,000 കൃതൃമപവിഴപുറ്റുകൾ. യുഎഇ കാലാവസ്ഥാവ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിൻറെ സഹകരണത്തോടെയാണ് സമുദ്രജീവിസംരക്ഷണ പദ്ധതി നടപ്പാക്കുന്നത്. വിനോദസഞ്ചാരമേഖലയ്ക്കും ഗവേഷണത്തിനും സഹായമാകുന്ന ആറുവർഷം നീളുന്ന പദ്ധതിയാണ് ഒരുവർഷം പൂർത്തിയാക്കുന്നത്.

ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന പാറകളും പുറ്റുകളും ഉൾപ്പെടുന്ന ആവാസവ്യവസ്ഥയ്ക്ക് കാലാവസ്ഥാ വ്യതിയാനം കാരണം തകർച്ച നേരിടുന്ന സാഹചര്യത്തിലാണ് സമുദ്രജീവൻ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇയുടെ പദ്ധതി.  ഒമാൻ ഉൾക്കടലിൽ ഫുജൈറ തീരത്താണ് പവിഴപ്പുറ്റ് കൃതൃമമായി വച്ചുപിടിപ്പിക്കുന്നത്.  ഫുജൈറ അഡ്വഞ്ചർ സെന്ററിലെ മുങ്ങൽ വിദഗ്ദരുടെ നേതൃത്വത്തിൽ പാറകളും പുറ്റുകളും കൃതൃമമായി സ്ഥാപിച്ചാണ് ആവാസവ്യവസ്ഥയൊരുക്കുന്നത്.  ഒരുവർഷത്തിനിടെ 600 ചതുരശ്ര മീറ്ററിൽ 9,000 പവിഴങ്ങളാണ് നട്ടുപിടിപ്പിച്ചത്. അഞ്ച് വർഷത്തിനുള്ളിൽ, ഫുജൈറയുടെ തീരത്ത് 3,00,000 ചതുരശ്ര മീറ്ററിൽ 15 ലക്ഷം പവിഴങ്ങൾ നടാനൊരുങ്ങുകയാണ്.

ഫുജൈറ തീരത്തെ മറ്റ് പവിഴപ്പുറ്റുകളിൽ നിന്ന് മുറിച്ച് ശേഖരിച്ചാണ് ഇവിടേക്ക് നടുന്നത്. സമുദ്രവിനോദസഞ്ചാരത്തിനും ഗവേഷണത്തിനും ആകർഷകമായ രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സുസ്ഥിര മത്സ്യബന്ധനത്തിനുമം പരിസ്ഥിതി സൌഹാർദ വിനോദസഞ്ചാര വ്യവസായത്തിനും ഈ മെഗാ റീഫ് പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ.

MORE IN GULF
SHOW MORE
Loading...
Loading...