യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നൂറായി

KUWAIT-HEALTH-VIRUS
SHARE

യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നൂറായി. ദുബായിൽ നാൽപ്പത്തിനാലും അബുദാബിയിൽ മുപ്പത്തൊൻപതും മലയാളികളാണ് മരിച്ചത്. രണ്ട് മലയാളികൾകൂടി മരിച്ചതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 247 ആയി. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് സാലിഖാണ് ഇന്ന്  ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചത്.

41 വയസായിരുന്നു. റാഷിദ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. ന്യുമോണിയാ കൂടി ബാധിച്ചതാണ് മരണകാരണം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഗോപാലകൃഷ്ണപിള്ളയാണ് സൌദിഅറേബ്യയിലെ ദമാമിൽ മരിച്ചത്. 55 കാരനായ ഗോപാലകൃഷ്ണപിള്ള അൽ കോബാർ അൽ മന ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇതോടെ സൌദിയിൽ മരിച്ച മലയാളികളുടെ എണ്ണം 84 ആയി.

-- 

MORE IN GULF
SHOW MORE
Loading...
Loading...