കോവിഡ്; ഡ്രോണുകൾ നന്ദിയെഴുതി; ആരോഗ്യപ്രവർത്തകർക്ക് യുഎഇയുടെ ആദരം

uae-salute
SHARE

കോവിഡ് പ്രതിരോധത്തിൻറെ മുന്നണിപ്പോരാളികൾക്ക് ആദരവർപ്പിച്ച്  യുഎഇ. ആരോഗ്യപ്രവർത്തകർക്കടക്കം ആദരവർപ്പിച്ച് ദുബായ് കിരീടാവകാശി 

വിശ്വാസവും ദൃഢനിശ്ചയവുമുണ്ടെങ്കിൽ അസാധ്യമായൊന്നുമില്ലെന്ന് ഓർമപ്പെടുത്തിയാണ്  ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

ആരോഗ്യപ്രവർത്തകർ, പൊലീസ്, മാധ്യമപ്രവർത്തകർ തുടങ്ങി കോവിഡ് പോരാട്ടത്തിൻറെ ഭാഗമാകുന്നവർക്ക് അറബ്, ഇംഗ്ളീഷ് ഭാഷകളിൽ നന്ദിഅറിയിക്കുന്ന വിസ്മയകാഴ്ചകൾ. 

ഡ്രോണുകൾ ആകാശത്ത് നന്ദി എന്നെഴുതുകയും ദേശീയ പതാക ചിത്രീകരിക്കുകയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ചിത്രം അവതരിപ്പിക്കുകയും ചെയ്തു.

ഒരുമിച്ച് ശക്തരായ് എന്ന ടാഗ്  ലൈനോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കോവിഡ് മരണനിരക്കും പുതിയ കേസുകളും കുറഞ്ഞ് മഹാമാരിയെ ഉടൻ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് യുഎഇ.

MORE IN GULF
SHOW MORE
Loading...
Loading...