കേരളം പരിശോധനാ സൗകര്യങ്ങൾ ചോദിച്ചില്ല; കത്തും വന്നില്ല; യുഎഇ അംബാസഡർ

uae-wb
SHARE

ഗൾഫിലെ കോവിഡ് പരിശോധനാ സൌകര്യങ്ങളുടെ വിവരങ്ങൾ തിരക്കിയുള്ള സംസ്ഥാനസർക്കാരിൻറെ കത്ത ് ലഭിച്ചിട്ടില്ലെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ. വിദേശത്തെ കോവിഡ് പരിശോധനാ സൌകര്യങ്ങളെക്കുറിച്ചറിയാൻ കത്തയച്ചതായി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ 

കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതേസമയം, യാത്രാനുമതിക്കായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാനസർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്.

വിദേശ രാജ്യങ്ങളിലെ കോവിഡ് പരിശോധനാ സൌകര്യങ്ങൾ സംബന്ധിച്ച് കണക്കെടുക്കുന്നതിന്റെ ഭാഗമായി  അംബാസഡർമാർക്ക് കത്തയച്ചതായി  നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു കത്തോ ഇമെയിലോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. അതേസമയം, ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് 

ഹാജരാക്കണമെന്ന കേരളസർക്കാർ നിർദേശം പിൻവലിക്കണമെന്ന ആവശ്യം പ്രവാസലോകത്ത് ശക്തമായിരിക്കുകയാണ്. 

കോവിഡ് ലക്ഷണങ്ങളുള്ളവർക്കാണ് യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിൽ മുൻഗണനാപ്രകാരം കോവിഡ് പരിശോനയ്ക്ക് അനുമതി നൽകുന്നത്. രണ്ടു മുതൽ എട്ട് ദിവസം വരെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയും വേണം. ഈ സാഹചര്യങ്ങൾ പരിഗണിച്ച്, ഉത്തരവ് പിൻവലിക്കണമെന്നാണ് 

ആവശ്യം.

ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി തേടിയ പ്രവാസിസംഘടനകളോട് പോലും ആലോചിക്കാതെയാണ് സംസ്ഥാനസർക്കാർ നിർദേശം പുറപ്പെടുവിച്ചതെന്നാണ് ആരോപണം. 

MORE IN GULF
SHOW MORE
Loading...
Loading...