നിയന്ത്രണങ്ങൾ ഒഴിവാക്കി; സർക്കാർ ഓഫീസുകൾ നാളെ മുതൽ പൂർണസജ്ജമാകും

dubai
SHARE

ദുബായിൽ  കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി സ്വകാര്യമേഖലയ്ക്കു പിന്നാലെ സർക്കാർ ഓഫീസുകളും നാളെ മുതൽ  പൂർണസജ്ജമാകും. 100 ശതമാനം ജീവനക്കാരും ഓഫീസുകളിൽ മടങ്ങിയെത്തും. കോവിഡ് മുൻകരുതലുകൾ ഉറപ്പാക്കിയാണ് ദുബായ് പൂർവസ്ഥിതിയിലേക്ക് മടങ്ങുന്നത്.

ദുബായ് കോവിഡ് പ്രതിരോധം ശക്തമാക്കിയതോടെ മരണനിരക്ക് കുറയുകയും രോഗമുക്തി കൂടുകയും ചെയ്ത സാഹചര്യത്തിലാണ് പൂർവസ്ഥിതിയിലേക്ക് മടങ്ങുന്നത്.  ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരത്തേ പ്രഖ്യാപിച്ചതു പ്രകാരം സർക്കാർ ഓഫീസുകൾ സജ്ജമാവുകയാണ്. എല്ലാ ജീവനക്കാരും ജോലിയിൽ മടങ്ങിയെത്തും. ഈ മാസം മൂന്നു മുതൽ സ്വകാര്യസ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും 100ശതമാനം പ്രവർത്തസജ്ജമായിരുന്നു. വ്യാപാരസ്ഥാപനങ്ങൾക്ക് രാത്രി 11 വരെ പ്രവർത്തനാനുമതിയുണ്ട്. ഷാർജയിൽ 30% സർക്കാർ ജീവനക്കാരും ഓഫീസുകളിൽ മടങ്ങിയെത്തും. ഗർഭിണികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ, രോഗബാധിതർ, ശാരീരികാവശതകളുള്ളവർ എന്നിവരെ മെഡിക്കൽ റിപോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. 

60 വയസിന് മുകളിലുള്ള ജീവനക്കാർ, ഒൻപതിലോ താഴെയോ ക്ലാസുകളിൽ പഠിക്കുന്ന മക്കളുള്ള വനിതാ ജീവനക്കാർ എന്നിവരും ഷാർജയിൽ ഓഫീസുകളിലെത്തേണ്ടതില്ല. പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ ശിക്ഷയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

MORE IN GULF
SHOW MORE
Loading...
Loading...