സമ്പാദ്യം മുഴുവൻ നൽകി; രണ്ട് പ്രവാസികൾ നാട്ടിലെത്തും; അഖ്സയുടെ കരുതൽ

akhsa-flight
SHARE

സാമ്പത്തിക ബുദ്ധിമുട്ടില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്കുള്ള ടിക്കറ്റെടുക്കാനായി കയ്യിലുള്ള സമ്പാദ്യം മുഴുവനും നല്‍കി പുതു തലമുറയ്ക്ക് മികച്ച മാതൃകയാകുകയാണ് അഖ്‌സ ഫൈസല്‍ എന്ന 4-ാം ക്ലാസ് വിദ്യാർഥിനി. ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂളിലെ വിദ്യാർഥിനിയാണ് അഖ്‌സ. പ്രവാസി സംഘടനയായ കള്‍ചറല്‍ ഫോറത്തിന്റെ സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയിലേക്ക് ടിക്കറ്റിനുള്ള തുക നല്‍കിയാണ് പുതുതലമുറയിലെ സഹജീവി സ്‌നേഹത്തിന്റെയും കരുണയുടേയും പ്രതീകമായി ഈ കുരുന്ന് വിദ്യാർഥിനി മാറിയത്. 

അഖ്‌സയുടെ മനസിന്റെ നന്മയിലൂടെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന രണ്ടു പേര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയും. പെരുന്നാള്‍ സമ്മാനമായി ലഭിച്ച തുകയാണ് അഖ്‌സയുടെ സമ്പാദ്യത്തില്‍ ഉണ്ടായിരുന്നത്. എറണാകുളം സ്വദേശികളായ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ അക്കൗണ്ടന്റായ ഫൈസലിന്റെയും ഖത്തര്‍ പുനരധിവാസ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ജീവനക്കാരി നൂര്‍ജഹാന്റെയും മൂന്ന് മക്കളില്‍ ഇളയ മകളാണ് അഖ്‌സ. 

പദ്ധതിയെക്കുറിച്ച് കള്‍ചറല്‍ ഫോറം പ്രവര്‍ത്തകര്‍ കൂടിയായ മാതാപിതാക്കളില്‍ നിന്നറിഞ്ഞതോടെയാണ് തനിക്ക് പെരുന്നാള്‍ സമ്മാനമായി ലഭിച്ച തുക പദ്ധതിയിലേക്ക് നല്‍കണമെന്ന് അഖ്‌സ ആവശ്യപ്പെട്ടത്. കോവിഡ് പ്രതിസന്ധിയില്‍ കഴിയുന്നവര്‍ക്കായുള്ള കള്‍ചറല്‍ ഫോറത്തിന്റെ ഭക്ഷ്യ കിറ്റ് പദ്ധതിയിലേക്കും ഒട്ടേറെ കുരുന്നുകള്‍ തങ്ങളുടെ സമ്പാദ്യം നല്‍കുന്നുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...