സൗദിയിൽ പള്ളികൾ തുറന്നു; വിമാനസർവീസുകൾ പുനരാരംഭിച്ചു

saudi-death
SHARE

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം സൌദിയിൽ പള്ളികൾ തുറക്കുകയും ആഭ്യന്തരവിമാനസർവീസുകൾ പുനരാരംഭിക്കുകയും ചെയ്തു.കുവൈത്തിൽ സമ്പൂർണകർഫ്യൂ അവസാനിപ്പിച്ച് നിയന്ത്രണങ്ങൾ ഭാഗീകമാക്കി. അതേസമയം, സാമൂഹിക അകലം ഉറപ്പാക്കണമെന്ന കർശനനിർദേശത്തോടെയാണ് ഗൾഫിൽ ഇളവുകൾ അനുവദിച്ചത്.

മക്ക ഒഴികെ സൌദിയിലെ 98,000 ഓളം പള്ളികളും രാവിലെ പ്രാർഥനയ്ക്കായി തുറന്നു. സുബഹി നമസ്കാരത്തിനായി പ്രവാസികളും പൌരൻമാരടക്കമുള്ളവരും സാമൂഹിക അകലം പാലിച്ച് പള്ളികളിലെത്തി. 15വയസിൽ താഴെയുള്ളവർക്ക് പ്രവേശനമുണ്ടായിരുന്നില്ല. മദനയിലെ പ്രവാചകപ്പള്ളിയിലും ഒരിടവേളയ്ക്കു ശേഷം സമൂഹ പ്രാർഥനയുയർന്നു. 

21 ന് തുടങ്ങുന്ന അടുത്തഘട്ടത്തിൽ മക്കയിലും കർഫ്യൂ പിൻവലിച്ചേക്കും. രാജ്യന്തരവിമാനസർവീസ് പുനരാരംഭിക്കുന്നതടക്കമുള്ളവ അടുത്തഘട്ടത്തിൽ പരിഗണനയിലുണ്ടാകുമെന്നാണ് സൂചന. അതേസമയം, 20 ദിവസത്തിന് ശേഷം കുവൈത്ത് സമ്പൂർണ കർഫ്യുവിൽ നിന്ന് ഭാഗിക കർഫ്യുവിലേക്ക് മാറി. വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ സമയം.  കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ മൂന്നാഴ്ചത്തേക്ക് നീളുന്ന ആദ്യഘട്ട ഇളവുകളാണ് തുടങ്ങിയത്. ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവ് നിലവിൽവന്നു. ദുബായിൽ വാണിജ്യവ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി 11 വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...