അതിജീവനപ്രതീക്ഷകളുമായി അബുദാബിയിൽ നിന്നൊരു നൃത്തശിൽപ്പം

abudhabi-dance
SHARE

ലോക്ഡൗണ്‍ കാലത്ത് മരുഭൂമിയില്‍ നിന്ന് അതിജീവനത്തിന്‍റെ പ്രതീക്ഷയുമായി സ്കൂള്‍ വിദ്യാര്‍ഥിനികളുടെ നൃത്തശില്‍പ്പം. അബുദബി, റുവൈസിലെ ഏഷ്യന്‍ ഇന്‍റര്‍നാഷനല്‍ പ്രൈവറ്റ് സ്കൂളിലെ വിദ്യാര്‍ഥിനികളാണ് കോവിഡ് മുന്‍കരുതലിന്‍റെ സന്ദേശവുമായി നൃത്തശില്‍പ്പമൊരുക്കിയത്. 

അബുദബിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ മരുഭൂമിക്കടുത്ത് റുവൈസിലാണ് ഏഷ്യന്‍ സ്കൂള്‍. ലോക്ഡൗണില്‍ ഒറ്റപ്പെട്ട ഗ്രാമപ്രദേശം.  അവിടെനിന്നാണീ നൃത്ത സന്ദേശം. ലോക്ഡൗണ്‍ കഴിയുമ്പോള്‍, സ്കൂളുകള്‍ തുറക്കുമ്പോള്‍ എന്തൊക്കെ കരുതലുകള്‍ വേണമെന്ന സന്ദേശം നൃത്തരൂപത്തില്‍ അവതരിപ്പിക്കുകയാണ് വിദ്യാര്‍ഥികള്‍.  വരുംദിനങ്ങളില്‍ മാസ്കിന്‍റെയും ഗ്ലൗസിന്‍റെയും വ്യക്തിശുചിത്വത്തിന്‍റെയും പ്രാധാന്യമാണ് ചൂണ്ടിക്കാട്ടുന്നത്. എ.ആര്‍.റഹ്മാന്‍റെ പ്രശസ്തഗാനത്തിനൊപ്പിച്ചാണ് ചുവടുകള്‍. സന്ധ്യരമേശാണ് നൃത്തമൊരുക്കിയത്. 

MORE IN GULF
SHOW MORE
Loading...
Loading...