സൗദിയിൽ കോവിഡ് ബാധിച്ച് 10 മരണം കൂടി; ആശങ്ക

PTI14-05-2020_000109A
SHARE

കോവിഡ് ബാധിച്ച് സൗദിയിൽ പത്തും യുഎഇയിൽ ആറ് പേരും കൂടി മരിച്ചു. കുവൈത്തിൽ 261 ഇന്ത്യക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 6,768 പേർക്കാണ് ഗൾഫിൽ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്.

സൌദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ഉയരുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 2691 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം  62545. 1844 പേർ രോഗമുക്തി നേടിയതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 33,478 ആയി. യുഎഇയിൽ 1018 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 26,004 പേരാണ് ആകെ രോഗബാധിതർ. ആറ് പേർകൂടി മരിച്ചതോടെ ആകെമരണസംഖ്യ 233 ആയി.കുവൈത്തിൽ 261 ഇന്ത്യക്കാർ ഉൾപ്പെടെ 804 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരായ 17,568 പേരിൽ 5667 പേരും ഇന്ത്യക്കാരാണ്. മൂന്ന് പേർകൂടി മരിച്ചതോടെ ആകെ മരണം 124 ആയി. ഖത്തറിൽ 1491 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 37097 ആയി. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 16.

ബഹ്റൈനിൽ 382 പേർകൂടി രോഗമുക്തി നേടി. 4497 പേരാണ് ഇനി ചികിൽസയിലുള്ളത്. ഇതിൽ 9 പേരുടെ നില ഗുരുതരമാണ്. ഒമാനിൽ ആകെ രോഗബാധിതരായ 6043 പേരിൽ 1661 പേർ രോഗമുക്തി നേടി. അതേസമയം, രോഗബാധിതരിൽ 39 ശതമാനവും സുഖം പ്രാപിക്കുന്നതും മരണശതമാനം .47 മാത്രമാണെന്നതും ആശ്വാസകരമാണ്.

MORE IN GULF
SHOW MORE
Loading...
Loading...