കടുത്ത ദുരിതം, നാടണയണം; കനിവ് കാത്ത് ഗർഭിണികളായ പ്രവാസികൾ

pregnent
SHARE

ഗൾഫിൽ മഹാമാരിയുടെ കാലത്ത് കടുത്ത ദുരിതങ്ങളിലൂടെ കടന്നുപോകുകയാണ് ഗർഭിണികളായ പ്രവാസികൾ. യുഎഇയിൽ മാത്രം അഞ്ഞൂറിലധികം ഗർഭിണികളാണ് നാട്ടിലേക്ക് മടങ്ങാൻ അവസരം കാത്തിരിക്കുന്നത്. ഏഴും എട്ടും മാസങ്ങളിലെത്തിയവരെ അടിയന്തിരമായി നാട്ടിലെത്തിക്കാൻ കൂടുതൽ വിമാനസർവീസുകൾ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 

ദുബായിൽ പ്രവാസിയായ  കണ്ണൂർ സ്വദേശി സ്നേഹ ഗർഭകാലത്ത് സങ്കടത്തോടെ, അതിലുപരി ഭയത്തോടെ പ്രവാസലോകത്ത് ജീവിക്കുന്ന ഗർഭിണികളുടെ പ്രതിനിധിയാണ്. ഗൾഫിൽ ഓരോ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനാൽ ആശുപത്രികളിൽ കോവിഡ് രോഗികളെകൊണ്ടു നിറയുകയാണ്. ഈ സാഹചര്യത്തിൽ കൃത്യമായ പരിശോധനകൾക്കോ ചികിൽസയ്ക്കോ സൌകര്യം ലഭിക്കാത്തത് ഗർഭിണികൾക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.

ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി ദിവസം പരമാവധി നാല്, അഞ്ച് വിമാനങ്ങൾ മാത്രമാണ് കേരളത്തിലേക്ക് നിലവിൽ അനുവദിച്ചിട്ടുള്ളത്. കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തി അർഹതയുള്ള, അത്യാവശ്യമുള്ളവരെ നാട്ടിലേക്കെത്തിക്കണമെന്ന ആവശ്യം ഇനിയെങ്കിലും അധികൃതർ മനസിലാക്കണമെന്നാണ് പ്രവാസികളുടെ അഭ്യർഥന.

MORE IN KERALA
SHOW MORE
Loading...
Loading...