സഹിഷ്ണുത മുദ്രാവാക്യം; പ്രവാസികൾക്ക് കൈത്താങ്ങായി കൂട്ടായ്മ

help
SHARE

കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് സഹായഹസ്തവുമായി പ്രവാസികൂട്ടായ്മ. വിവിധരാജ്യങ്ങളിലെ പതിനായിരത്തിലേറെ പ്രവാസികള്‍ക്ക് ഭക്ഷണവും മറ്റുസൗകര്യങ്ങളുമൊരുക്കുകയാണ് ഒാള്‍കേരള  പ്രവാസി അസോസിയേഷന്‍ എന്ന ഒാണ്‍ ലൈന്‍ കൂട്ടായ്മയിലെ ഒന്നരലക്ഷം വരുന്ന മലയാളികള്‍ .

കോവിഡ് കാലത്ത് ഏതുരാജ്യത്തും  ദുരിതമനുവഭിക്കുന്ന മലയാളികള്‍ക്ക് കൈത്താങ്ങാകുകയാണ് മലയാളി പ്രവാസി കൂട്ടായ്മ. ഗള്‍ഫ് , യൂറോപ്പ് ,ഏഷ്യ, ആഫ്രിക്ക് എന്നീമേഖലകളിലെ രാജ്യങ്ങളിലെ ഒരുലക്ഷത്തിലധികം വരുന്ന മലയാളികളുടെ കൂട്ടായ്മയാണ് ഒാള്‍ കേരള പ്രവാസി അസോസിയേഷന്‍ . ഇതിനകം തന്നെ പതിനായിരത്തിലധികം വരുന്ന മലയാളികള്‍ക്ക് ഭക്ഷണവും ഭക്ഷണക്കിറ്റുകളും കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തുകഴിഞ്ഞു. ഒരു വിളിപ്പുറത്ത് സഹായവുമായി ഉണ്ടെന്നാണ് ഭാരവാഹികളുടെ ഉറപ്പ്..ജോലിസ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ , തൊഴില്‍ സംബന്ധം , രോഗം, മരണം, യാത്ര അങ്ങനെ ഏതുആവശ്യത്തിനും ഏതുരാജ്യത്തും ഈ കൂട്ടായ്മയിലെ ആള്‍ക്കാരുണ്ടാകും. 

ഫെയ്സ് ബുക്കില്‍ സഹായമഭ്യര്‍ഥിച്ച്  ഒരു പോസ്റ്റിട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സഹായമെത്തും. വിമാനടിക്കറ്റ്, നാട്ടിലുള്ള പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങ്, സൗജന്യകൗണ്‍സിലിങ് സംവിധാനങ്ങള്‍ ,കോവി‍ഡ് ചികില്‍സാസൗകര്യങ്ങള്‍ തുടങ്ങി എന്താവശ്യത്തിനും കൂട്ടായ്മയിലെ അംഗങ്ങള്‍ കൂടെയുണ്ട്. സഹിഷ്ണുത മുദ്രാവാക്യമാക്കിയാണ് കോവിഡ് കാലത്തും കൂട്ടായ്മയുടെ പ്രവര്‍ത്തനം. 

MORE IN GULF
SHOW MORE
Loading...
Loading...